വൈ​ദ്യു​ത ക​ന്പി​യി​ൽ കു​ടു​ങ്ങി​യ പ്രാ​വി​നെ പറത്തിവിട്ട് ഫയർഫോഴസ്
Saturday, July 5, 2025 4:48 AM IST
കൂ​ത്താ​ട്ടു​കു​ളം: കാ​ലി​ൽ നൂ​ല് കു​രു​ങ്ങി വൈ​ദ്യു​ത ക​ന്പി​യി​ൽ തൂ​ങ്ങി​യാ​ടി​യ പ്രാ​വി​ന് ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന​. കോ​ഴി​പ്പി​ള്ളി റോ​ഡി​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

നാ​ട്ടു​കാ​ർ കൂ​ത്താ​ട്ടു​കു​ളം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ നേ​രി​ട്ടെ​ത്തി അ​റി​യി​ച്ച​തി​നേ തു​ട​ർ​ന്ന് സേ​ന സ്ഥ​ല​ത്തെ​ത്തി വൈ​ദ്യു​ത ക​ന്പി​യി​ൽ​നി​ന്നു പ്രാ​വി​നെ സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി. കാ​ലി​ൽ കു​ര​ങ്ങി​യ നൂ​ല് അ​റു​ത്തു​മാ​റ്റി പ്രാ​വി​നെ പ​റ​ത്തി​വി​ട്ടു.