പാറക്കടവ് ബ്ലോക്കിൽ ആശാ പ്രവർത്തകർക്ക് ത്രിദിന പരിശീലന പരിപാടി
Saturday, July 5, 2025 4:33 AM IST
നെ​ടു​മ്പാ​ശേ​രി : പാ​റ​ക്ക​ട​വ് ബ്ലോ​ക്ക് പ​രി​ധി​യി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ത്രി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​വി. പ്ര​ദീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് താ​ര സ​ജീ​വ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

ചെ​ങ്ങ​മ​നാ​ട് , നെ​ടു​മ്പാ​ശേ​രി, പാ​റ​ക്ക​ട​വ്, കു​ന്നു​ക​ര, പു​ത്ത​ൻ​വേ​ലി​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​ശാ​പ്ര​വ​ർ​ത്ത​ക​രാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും, പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​കു​ന്ന വി​ധ​ത്തി​ലാ​ണ് മൂ​ന്ന് ദി​വ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ ബ്ലോ​ക്ക് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​എം. വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​അം​ഗ​ങ്ങ​ളാ​യ വി.​ടി. സ​ലീ​ഷ്, അ​മ്പി​ളി​അ​ശോ​ക​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി.​വി. പു​ഷ്പ, എ​സ്.​ബി​ജോ​ഷ് , പി​ആ​ർ​ഒ സം​ഗീ​ത ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.