ജ​ന​കീ​യ കു​റ്റ​വി​ചാ​ര​ണ സ​ദ​സ് 16ന്
Saturday, July 5, 2025 4:55 AM IST
കൊ​ച്ചി: സം​സ്ഥാ​ന ഭ​ര​ണം കെ​ട്ട​ഴി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കെ​പി​സി​സി ആ​ഹ്വാ​ന​പ്ര​കാ​രം 16ന് ​എ​റ​ണാ​കു​ള​ത്ത് ജ​ന​കീ​യ കു​റ്റ​വി​ചാ​ര​ണ സ​ദ​സ് സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് അ​റി​യി​ച്ചു.

ആ​രോ​ഗ്യ മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍, ക​ട​ലോ​ര മേ​ഖ​ല​യി​ലെ ദു​സ​ഹ​മാ​യ ജ​ന​ജീ​വി​തം , മ​ല​യോ​ര മേ​ഖ​ല​യി​ലെ വ​നം വ​ന്യ​ജീ​വി പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ട് ജ​ന​പ​ക്ഷ​ത്ത് തു​റ​ന്നു കാ​ട്ടു​ക​യാ​ണ് ജ​ന​കീ​യ കു​റ്റ​വി​ചാ​ര​ണ സ​ദ​സി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

16ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജേ​സ​ഫ്, കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.