"കീ​ഴ്മാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​നാ സ​മ​യം വെ​ട്ടി​ച്ചു​രു​ക്കി'
Saturday, July 5, 2025 4:33 AM IST
ആ​ലു​വ: കീ​ഴ്മാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന സ​മ​യം വെ​ട്ടി​ച്ചു​രു​ക്കി​യ​താ​യി പ​രാ​തി. ഡോ​ക്ട​ർ​മാ​രു​ടേ​യും ജീ​വ​ന​ക്കാ​രു​ടെ​യും സ്ഥ​ലം മാ​റ്റം കാ​ര​ണം കു​റ​വ് വ​ന്ന​തോ​ടെ​യാ​ണ് ഓ ​പി സ​മ​യം കു​റ​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

രാ​വി​ലെ എ​ട്ടു മ​ണി​മു​ത​ൽ വൈ​കി​ട്ട് ആ​റു​മ​ണി​വ​രെ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ഓ ​പി വി​ഭാ​ഗ​മാ​ണ് ക​ഴി​ഞ്ഞ ഒ​രു ആ​ഴ്ച ആ​യി ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​വ​രെ ആ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ൾ വ​രു​ന്ന ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ മൂ​ന്ന് ഡോ​ക്ട​ർ​മാ​രാ​ണ് ഓ ​പി യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.