മൂ​വാ​റ്റു​പു​ഴ​യി​ൽ പൈ​പ്പ് പൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​കു​ന്നു
Saturday, July 5, 2025 4:48 AM IST
മൂ​വാ​റ്റു​പു​ഴ: ജ​ല അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കാ​ൻ തു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യി. മൂ​വാ​റ്റു​പു​ഴ നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പം സ്ലാ​ബി​ന​ടി​യി​ലാ​ണ് പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്ന​ത്. നി​ര​വ​ധി കാ​ൽ​ന​ട - വാ​ഹ​ന യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ൽ പൈ​പ്പ്പൊ​ട്ടി വെ​ള്ളം പാ​ഴാ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് അ​ഞ്ചു ദി​വ​സ​ത്തോ​ള​മാ​യി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.

പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ ദി​വ​സ​വും ആ​യി​ര​ക​ണ​ക്കി​ന് ലി​റ്റ​ർ കു​ടി​വെ​ള്ള​മാ​ണ് മൂ​വാ​റ്റു​പു​ഴ കാ​വും​പ​ടി റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന വെ​ള്ള​ത്തി​ൽ ച​വി​ട്ടി വേ​ണം സ​ഞ്ച​രി​ക്കാ​ൻ. ഇ​തു​കൂ​ടാ​തെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ ദേ​ഹ​ത്തേ​ക്ക് വെ​ള്ളം തെ​റി​ക്കു​ന്ന​ത് കാ​ൽ​ന​ട യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യാ​ണ്.