പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
Saturday, July 5, 2025 4:21 AM IST
ആ​ലു​വ‌‌\ഫോ​ർ​ട്ടു​കൊ​ച്ചി: ആലുവ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ജം​ഗ്ഷ​നി​ലും കു​മ്പ​ള​ങ്ങി-എ​ഴു​പു​ന്ന റോ​ഡി​ലും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. ആലുവയിൽ വാ​ഹ​ന​ങ്ങ​ൾ ക​യ​റി കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടുകയായിരുന്നു. നേ​രി​ട്ട് അ​റി​യി​ച്ചി​ട്ടും വാ​ട്ട​ർ അ​ഥോ​റി​റ്റി ന​ന്നാ​ക്കു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ളു​ടെ പ​രാ​തി.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ജം​ഗ്ഷ​നി​ൽ റോ​ഡി​നോ​ടും പൊ​തു കാ​ന​യോ​ടും ചേ​ർ​ന്ന് രാ​ജാ​ജി ലോ​ഡ്ജി​ന് മു​ന്നി​ലാ​യി കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​ത്. ഇന്നലെ സന്ധ്യവരെ പൈപ്പ് നന്നാക്കാൻ ആളെത്തിയില്ല.

കു​മ്പ​ള​ങ്ങി-എ​ഴു​പു​ന്ന റോ​ഡി​ൽ ഔ​വ​ർ ലേ​ഡി ഓ​ഫ് ഫാ​ത്തി​മ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂളി​ന് മു​ന്നിലാ​ണ് പൈ​പ്പ് പൊ​ട്ടി വെ​ള​ളം ഒ​ഴു​കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സൂ​സ​ൻ ജോ​സ​ഫ്, മെ​മ്പ​ർ ബെ​യ്സി​ൽ പു​ത്തംവീ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ സം​ഭ​വ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.ഇവർ വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് പ​രാ​തി​ ന​ല്കി.

ശു​ദ്ധ​ജ​ലം പാ​ഴാ​ക്കു​ന്ന​തി​നെ​തി​രേ​യും വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രെ​യും ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് കു​മ്പ​ള​ങ്ങി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​യാ​ഹ്ന പ്ര​തി​ഷേ​ധ​പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡന്‍റ് ടെ​ൻ​സ​ൺ കു​റു​പ്പ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡന്‍റ് ത​ങ്ക​ച്ച​ൻ പെ​രു​മ്പ​ള്ളി ഉ​ദ്ഘാട​നം ചെ​യ്തു.