ത​ണ​ൽ​മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Saturday, July 5, 2025 4:48 AM IST
മൂ​വാ​റ്റു​പു​ഴ: ശ​ക്ത​മാ​യ കാ​റ്റി​ൽ മൂ​വാ​റ്റു​പു​ഴ - തൊ​ടു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ ത​ണ​ൽ​മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഹോ​സ്റ്റ​ൽ പ​ടി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് ത​ണ​ൽ മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞു വീ​ണ​ത്. 50 ഇ​ഞ്ച് വ​ണ്ണം വ​രു​ന്ന വാ​ക​മ​ര​ത്തി​ന്‍റെ ശി​ഖ​ര​മാ​ണ് കാ​റ്റി​ൽ റോ​ഡി​ലേ​ക്ക് ഒ​ടി​ഞ്ഞു വീ​ണ​ത്.

മൂ​വാ​റ്റു​പു​ഴ - തൊ​ടു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത് സ​മ​യ​ത്ത് മ​രം വീ​ണ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. അ​ഗ്നി​ശ​മ​ന ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.