ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ രാ​ജി​ക്കാ​യി കേ​ര​ള കോ​ൺ​ഗ്ര​സ് ഡി​എം​ഒ ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Saturday, July 5, 2025 4:55 AM IST
കൊ​ച്ചി: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് അ​പ​ക​ട​ത്തി​ൽ അ​നാ​സ്ഥ കാ​ട്ടി​യ ആ​രോ​ഗ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​റ​ണാ​കു​ളം ഡി​എം​ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​വ​ശ്യ മ​രു​ന്നു​ക​ളോ, ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ളോ ഇ​ല്ലാ​തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ൾ വ​ല​യു​ക​യാ​ണ്. മ​രു​ന്ന് വി​ത​ര​ണ​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​ന് കു​ടി​ശി​ക​യു​ള്ള​ത് കോ​ടി​ക​ളാ​ണ്. അ​ത് കൊ​ടു​ക്കാ​തെ 100 കോ​ടി ധൂ​ർ​ത്ത​ടി​ച്ചു നാ​ലാം വ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ക​യാ​ണ് പി​ണ​റാ​യി​യും കൂ​ട്ട​രും.

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു രോ​ഗി​ക​ൾ മാ​സ​ങ്ങ​ളോ​ളം കാ​ത്തി​രി​ക്കേ​ണ്ട ഗ​തി​കേ​ടാ​ണെ​ന്നും ഷി​ബു തെ​ക്കും​പു​റം ചൂ​ണ്ടി​ക്കാ​ട്ടി. സേ​വി കു​രി​ശു​വീ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.