റ​വ. ഡോ. ​ആ​ന്‍റോ പൂ​ണോ​ളി​ക്ക് ഓ​ണ​റ​റി പൗ​ര​ത്വം
Saturday, July 5, 2025 4:33 AM IST
ചേ​രാ​ന​ല്ലൂ​ർ : ലി​ച്ചെ​ൻ​സ്റ്റൈ​ൻ രാ​ജ്യ​ത്തെ മു​ൻ​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​വ. ഡോ. ​ആ​ന്‍റോ പൂ​ണോ​ളി മൗ​റ​ൻ മു​ൻ​സി​പ്പാ​ലി​റ്റി​യു​ടെ ഓ​ണ​റ്റി പൗ​ര​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മൗ​റ​നി​ലു​ള്ള വി​ശു​ദ്ധ പീ​റ്റ​ർ ആ​ൻ​ഡ് പോ​ൾ ഇ​ട​വ​ക​യി​ൽ ക​ഴി​ഞ്ഞ 27 വ​ർ​ഷ​മാ​യി സേവനമനുഷ്ഠിക്കുന്നു.

നാ​ൽ​പ്പ​തി​നാ​യി​ര​ത്തി​ൽ​പ്പ​രം മാ​ത്രം ജ​ന​സം​ഖ്യ​യു​ള്ള ഒ​രു ചെ​റു രാ​ഷ്ട്ര​മാ​ണി​ത്. ചേ​രാ​ന​ല്ലൂ​ർ മ​ങ്കു​ഴി തി​രു​ക്കു​ടും​ബ ഇ​ട​വ​ക​യി​ൽ​പെ​ട്ട പൂ​ണോ​ളി റാ​ഫേ​ൽ-​ത്രേ​സ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​നും, വി​ൻ​സെ​ൻ​ഷ്യ​ൽ അ​ങ്ക​മാ​ലി മേ​രി മാ​താ പ്രൊ​വി​ൻ​സ് അം​ഗ​വു​മാ​ണ്.