ഡി​ബി ഗി​ഫ്റ്റ് 2025 സീ​സ​ൺ-6ന് ​തു​ട​ക്കം
Saturday, July 5, 2025 4:21 AM IST
കൊ​ച്ചി: പ​ള്ളു​രു​ത്തി ഡോ​ൺ ബോ​സ്കോ ബോ​യ്സ് ഹോ​മി​ൽ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ക​ലാ-കാ​യി​ക ഉ​ന്ന​മ​ന​ത്തി​നാ​യി ന​ട​പ്പാ​ക്കു​ന്ന ഡിബി ഗി​ഫ്റ്റ് സീ​സ​ൺ 6നു ​തു​ട​ക്കമായി. കൊ​ച്ചി എ​ക്സൈ​സ് അ​സി. ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ല​ഹ​രി​യു​ടെ സ്വാ​ധീ​ന​ത്തെ​പ്പ​റ്റി​യും പ്ര​തി​രോ​ധ മാ​ർ​ഗ​ത്തെ​പ്പ​റ്റി​യും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. സ്നേ​ഹ​ഭ​വ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​പി.​ഡി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​സി.എം. ​ജോ​സ​ഫ്, ഫാ. ​ജോ​ൺ, ഫാ. ​ജോ​യ്സ​ൺ, ഫാ. ​അ​ഭി​ലാ​ഷ്, ജോ​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.