എം​ഡി​എംഎ​യു​മാ​യി യു​വ​തി​യു​ൾ​പ്പെടെ മൂ​വ​ർ സം​ഘം പി​ടി​യി​ൽ
Saturday, July 5, 2025 4:55 AM IST
കള​മ​ശേ​രി: ക​ള​മ​ശേ​രി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വ​തി ഉ​ൾ​പ്പെ​ടെ മൂ​വ​ർ സം​ഘം പി​ടി​യി​ൽ. ആ​ലു​വ കാ​രോ​ത്തു​കു​ടി കെ.​ബി. സ​ലോ​ൺ(27), എ​ട​യ​പ്പു​റം കോ​ണ​ത്തു​കാ​ട്ടി​ൽ അ​ഹ​മ്മ​ദ് ജി​ൻ​സ്(30), അ​ങ്ക​മാ​ലി പു​ളി​യ​നം മ​ന്ന​ത്ത് അ​നു ബാ​ബു(25) എ​ന്നി​വ​രെ​യാ​ണ് പ​ത്ത​ടി​പ്പാ​ല​ത്തു​നി​ന്ന് ക​ള​മ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ടെ പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​റി​ൽ സ​ഞ്ച​രി​ക്കു​കാ​യി​രു​ന്നു സം​ഘ​ത്തെ പി​ടി​കൂ​ടി പ​രി​ശോ​ധി​ച്ച​ത്. ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്ന് 0.81 ഗ്രാം ​എം​ഡി​എം​എ, 21 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ ക​ണ്ടെ​ടു​ത്തു. അ​റ​സ്റ്റ് പ്ര​തി​ക​ളെ പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

എ​സ്ഐ സെ​ബാ​സ്റ്റ്യ​ൻ പി. ​ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ആ​ർ.​യു. ര​ഞ്ജി​ത്ത്, സി​പി​ഒ​മാ​രാ​യ പ്ര​ദീ​പ്, വി​പി​ൻ, വി​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.