വാ​യ​ന പ​ക്ഷാ​ച​ര​ണ​വും അ​നു​സ്മ​ര​ണ​വും
Saturday, July 5, 2025 4:33 AM IST
മൂ​വാ​റ്റു​പു​ഴ: പേ​ഴ്ക്കാ​പ്പി​ള്ളി ആ​സാ​ദ് പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന പ​ക്ഷാ​ച​ര​ണ​വും പി.​എ​ൻ. പ​ണി​ക്ക​ർ, ഐ.​വി. ദാ​സ്, വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ, എം. ​സു​കു​മാ​ര​ൻ എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണ​വും ന​ട​ത്തി. പേ​ഴ​യ്ക്കാ​പ്പി​ള്ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ലൈ​ബ്ര​റി സ​ന്ദ​ർ​ശ​ന​വും സം​ഘ​ടി​പ്പി​ച്ചു.

ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ മു​ണ്ട​ങ്ങാ​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പി​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ സ്റ്റാ​ലി​ന ഭാ​യ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ടി.​ആ​ർ. ഷാ​ജു വാ​യ​ന പ​ക്ഷാ​ച​ര​ണ സ​ന്ദേ​ശം ന​ൽ​കി.

താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ കെ.​കെ. ഉ​മ്മ​ർ, ഇ.​എ. ഹ​രി​ദാ​സ് എ​ന്നി​വ​ർ വാ​യ​ന മ​ത്സ​ര പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം ന​ട​ത്തി.