വിദ്യാലയത്തിനു മുന്നിൽ പോലീസില്ല : റോഡു മുറിച്ചുകടക്കാൻ പാടുപെട്ട് വിദ്യാർഥികൾ
Saturday, July 5, 2025 4:21 AM IST
ഫോ​ർ​ട്ടു​കൊ​ച്ചി: വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ കു​രു​ന്നു​ക​ൾ​ക്ക് ര​ക്ഷ​ക​രാ​യി മാ​റേ​ണ്ട പോ​ലീ​സു​കാ​രെ പ​ല​പ്പോ​ഴും കാ​ൺ​മാ​നി​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ളു​ടെ​യും സ്കൂ​ൾ അ​ധി​കൃ​ത​രു​ടേ​യും പ​രാ​തി. സ്കൂ​ൾ തു​റ​ന്ന ദി​ന​ങ്ങ​ളി​ലെ​ല്ലാം ഡ്യൂ​ട്ടി​ക്ക് പോ​ലീ​സു​കാ​ർ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ കാ​ണാ​നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

കു​ന്പ​ള​ങ്ങി പെ​രു​മ്പ​ട​പ്പ് സെ​ന്‍റ് ആ​ന്‍റ​ണീ​സ് യു​പി സ്കൂ​ളി​നു മു​ന്നി​ൽ കു​ട്ടി​ക​ൾ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​ത് സു​ഗ​മ​മാ​ക്കാ​ൻ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും സ്റ്റോ​പ്പ് ലൈ​റ്റു​ക​ൾ തെ​ളി​യാ​ത്ത​തു മൂ​ലം 24 മ​ണി​ക്കൂ​റും വാ​ഹ​ന​ങ്ങ​ൾ ചീ​റി പാ​യു​ക​യാ​ണ്.

സ്കൂ​ളി​ലേ​ക്ക് വ​രി​ക​യും പോ​രു​ക​യും ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ന​ന്നേ ക​ഷ്ട​പ്പെ​ട്ടാ​ണ് റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​ത്. സ​മീ​പ​ത്ത് ത​ന്നെ ബ​സ് സ്റ്റോ​പ്പ് ഉ​ള്ള​തി​നാ​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കും ഈ ​സ​മ​യ​ങ്ങ​ളി​ൽ ഉ​ണ്ടാ​കാ​റു​ണ്ട്. അ​പ​ക​ട​ങ്ങ​ളും ഇ​വി​ടെ നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. തു​റ​വൂ​ർ-​അ​രൂ​ർ ആ​കാ​ശ​പ്പാ​ത നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​രു​ച​ക്ര വാ​ഹ​നമു​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളും കു​മ്പ​ള​ങ്ങി - പെ​രു​മ്പ​ട​പ്പ് റോ​ഡി​ലൂ​ടെ​യാ​ണ് യാ​ത്ര ചെയ്യു​ന്ന​ത്.

ഇ​തു​മൂ​ലം ഇ​തി​ലേ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ഇ​ര​ട്ടി​യാ​യി വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കു​മ്പ​ള​ങ്ങി-​എ​ഴു​പു​ന്ന റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​വും അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു വ​രു​ത്തു​ക​യാ​ണെ​ന്നും കു​മ്പ​ള​ങ്ങി​യി​ലേ​യും പെ​രു​മ്പ​ട​പ്പി​ലേ​യും വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ പോ​ലീ​സി​നേ​യോ ഹോം ​ഗാ​ർ​ഡു​ക​ളേ​യോ നി​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് കു​മ്പ​ള​ങ്ങി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടെ​ൻ​സ​ൻ കു​റു​പ്പ​ശേ​രി വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക്ക് ന​ല്കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പെ​ട്ടി​ട്ടു​ണ്ട്.