ജെ​സി​ഐ പ​ഴ​ശി എ​ൻ​ജി​നി​യ​റിം​ഗ് സ്കോ​ള​ർ​ഷി​പ് ന​ൽ​കും
Saturday, July 5, 2025 1:02 AM IST
മ​ട്ട​ന്നൂ​ർ: പ്ല​സ്ടു​വി​ന് അ​മ്പ​തു ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ മാ​ർ​ക്ക്‌ നേ​ടി​യ യോ​ഗ്യ​രാ​യ കു​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പോടു​കൂ​ടി എ​ൻ​ജി​നി​യ​റിം​ഗ് പ​ഠി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കു​ന്നു. മ​ല​ബാ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി അ​ഞ്ച​ര​ക്ക​ണ്ടി​യു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ടാ​ണ് ജെ​സി​ഐ പ​ഴ​ശി അ​വ​സ​രം ഒ​രു​ക്കു​ന്ന​ത്.

ഇ​ന്നു രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ മ​ട്ട​ന്നൂ​ർ കൈ​ലാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പി​ൽ കു​ട്ടി​ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ എ​ടു​ക്കാം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ജെ​സി​ഐ പ​ഴ​ശി പ്ര​സി​ഡ​ന്‍റ് ലി​പി​ൻ കെ. ​ഗോ​പാ​ൽ, മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭാ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ. സു​ഗ​ത​ൻ, മ​ല​ബാ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡി.​ആ​ർ. റ​ഹൂ​ഫ്, സി.​വി. ര​ജി​ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ഫോ​ൺ: 90485 67476, 96560 36410.