സാം​സ​ണ്‍ ജേ​ക്ക​ബ് പ്ര​സി​ഡ​ന്‍റ്, മെ​ജോ ഫ്രാ​ന്‍​സി​സ് സെ​ക്ര​ട്ട​റി
Saturday, July 5, 2025 7:11 AM IST
ചേ​ര്‍​ത്ത​ല: റോ​ട്ട​റി ക്ല​ബ് ഓ​ഫ് ചേ​ര്‍​ത്ത​ല​യു​ടെ പു​തി​യ പ്ര​വ​ര്‍​ത്ത​ന​വ​ര്‍​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളു​ടെ സ്ഥാ​നാ​രോ​ഹ​ണം ആ​റി​നു വൈ​കി​ട്ട് റോ​ട്ട​റി ഹാ​ളി​ല്‍ ന​ട​ക്കും. സാം​സ​ണ്‍ ജേ​ക്ക​ബ് പ്ര​സി​ഡ​ന്‍റും മെ​ജോ ഫ്രാ​ന്‍​സി​സ് സെ​ക്ര​ട്ട​റി​യും അ​ജീ​ഷ്‌ ഗോ​പി​നാ​ഥ് ട്ര​ഷ​റ​റു​മാ​യു​ള്ള ഭ​ര​ണ​സ​മി​തി​യാ​ണ് ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​ത്.

സ്ത്രീ ​ശ​ക്തീ​ക​ര​ണ​ത്തി​നു പ്രാ​ധാ​ന്യം ന​ല്‍​കി​യു​ള്ള സാ​മൂഹി​ക സേ​വ​ന പ​ദ്ധ​തി​ക​ളാ​ണ് പു​തി​യ വ​ര്‍​ഷ​ത്തി​ല്‍ ക്ല​ബ് ഏ​റ്റെ​ടു​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് സാം​സ​ണ്‍ ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി മെ​ജോ ഫ്രാ​ന്‍​സി​സ്, ട്ര​ഷ​റ​ര്‍ അ​ജീ​ഷ്‌ ഗോ​പി​നാ​ഥ്, പ​ദ്ധ​തി​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്ന ഡോ. ​കെ. ഷൈ​ല​മ്മ, ഡോ. ​ബി​ജു മ​ല്ലാ​രി, ശി​വ​ന്‍​കു​ട്ടി നാ​യ​ര്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

സ്ത്രീ​ക​ള്‍​ക്കാ​യി ഓ​പ്പോ​ള്‍ എ​ന്ന പേ​രി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. കാ​ന്‍​സ​ര്‍ രോ​ഗ​നി​ര്‍​ണ​യ​ത്തി​നാ​യി മാ​മോ​ഗ്രാം യൂ​ണി​റ്റു​ക​ള​ട​ക്കം സ്ഥാ​പി​ക്കാ​ന്‍ പി​ന്‍​ക​ത്തോ​ണ്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കും. ഡോ. ​ചി​ത്ര​താ​ര ഗ​ംഗാ​ധ​ര​നാ​ണ് ഇ​തി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സ​ഡ​റാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. തൊ​ഴി​ലി​ല്ലാ​യ്മ​ക്കു പ​രി​ഹാ​രം കാ​ണാ​ന്‍ മെ​ഗാ തൊ​ഴി​ല്‍​മേ​ള​യും നി​ര്‍​ധ​ന​രാ​യ​വ​ര്‍​ക്കു വീ​ടു നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന ഉ​ദ​യ​കി​ര​ണ്‍ പ​ദ്ധ​തി​യും ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

ചു​മ​ത​ല​യേ​ല്‍​ക്ക​ല്‍ സ​മ്മേ​ള​ന​ത്തി​ല്‍ ഡോ.​വി.​പി. ഗം​ഗാ​ധ​ര​ന്‍ മു​ഖ്യാ​തി​ഥി​യാ​യി ഉ​ദ​യ​കി​ര​ണ്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​തി​യ വ​ര്‍​ഷ​ത്തെ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ഡോ. ​ടീ​ന ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.