ദന്പതികളെ അനന്തരവനും സംഘവും വീടുകയറി ആക്രമിച്ചു
Saturday, July 5, 2025 7:11 AM IST
കടു​ത്തു​രു​ത്തി: ല​ഹ​രി​യു​പ​യോ​ഗ​വും സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ന​ട​ന്ന മ​രു​മ​ക​നെ നേ​ര്‍​വ​ഴി ഉ​പ​ദേ​ശി​ച്ചു മ​ട​ങ്ങി​യ അ​മ്മാ​വ​നെ​യും ഭാ​ര്യ​യെ​യും അ​ന​ന്ത​ര​വ​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​പ്പിച്ചു. ചു​റ്റി​കകൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റ അ​മ്മാ​വ​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെട്ട് അ​ന്ത​ര​വ​ന്‍ ആറുപേരെ ഉ​ള്‍​പ്പെ​ടെ ക​ടു​ത്തു​രു​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു. ഞീ​ഴൂ​ര്‍ ക​ണ​ക്ക​ഞ്ചേ​രി ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന മ​ന​യ​ത്ത് പ​റ​മ്പി​ല്‍ ശ്രീ​ജി​ത്ത് (36), ഭാ​ര്യ അ​ശ്വ​തി (32) എ​ന്നി​വ​ര്‍​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.
സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​ജി​ത്തി​ന്‍റെ അ​ന​ന്ത​ര​വ​ന്‍ വ​ട​ക്കേ​നി​ര​പ്പ് മ​ന​യ​ത്തുപ​റ​മ്പി​ല്‍ അ​ശ്വി​ന്‍ രാ​ജേ​ഷ് (18), സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​ല​ഞ്ഞി കു​രി​ശു​മ​ല ഭാ​ഗ​ത്ത് മ​യി​ല​ണം​ത​ട​ത്തി​ല്‍ ജി​നു റെ​ജി (22), മ​ര​ങ്ങോ​ലി ചാ​ലു​ക​ര തെ​ങ്ങും​പ​ള്ളി​ല്‍ ഡോ​ണ്‍ സാ​ബു (22), ഞീ​ഴൂ​ര്‍ ക​ണ​ക്ക​ഞ്ചേ​രി മേ​പ്പാ​ടം വീ​ട്ടി​ല്‍ അ​ക്ഷ​യ് മ​നോ​ജ് (23),

മ​ര​ങ്ങോ​ലി ചാ​ലു​ക​ര ഭാ​ഗം ചെ​മ്മ​നാ​നി​ല്‍ ആ​ല്‍​ബി ജോ​ണി (18), കാ​ട്ടാ​മ്പാ​ക്ക് തോ​ട്ടു​പ്പ​റ​മ്പി​ല്‍ അ​ഭി​ജി​ത്ത് സാ​ബു (26) എ​ന്നി​വ​രാ​ണ് റി​മാ​ന്‍​ഡി​ലാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കൂ​ന്നേ​രം ആ​റോ​ടെ ക​ണ​ക്ക​ഞ്ചേ​രി​യി​ലാ​ണ് സം​ഭ​വം.

സ​ഹോ​ദ​രി പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി മ​ക​ന്‍ അ​ശ്വി​നെ, ശ്രീ​ജി​ത്ത് ഉ​പ​ദേ​ശി​ച്ച​ത്. തു​ട​ര്‍​ന്ന് ശീ​ജി​ത്തും ഭാ​ര്യ​യും വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി. ഇ​തി​നു​ശേ​ഷ​മാ​ണ് അ​ക്ര​മി​സം​ഘം വീ​ട്ടി​ലെ​ത്തി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. പ​രി​ക്കേ​റ്റ ശ്രീ​ജി​ത്തും അ​ശ്വ​തി​യും കു​റ​വി​ല​ങ്ങാ​ട് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.