എ​രു​മേ​ലി‌‌​യി​ലും മു​ക്കൂ‌​ട്ടു​ത​റ‌​യി​ലും പ​ഞ്ചാ​യ​ത്ത്‌ കെ​ട്ടി​ട​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ‍​യി​ൽ
Friday, July 4, 2025 11:41 PM IST
എ​രു​മേ​ലി: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ന്‍റെ സാഹചര്യത്തി​ൽ, അ​പ​ക​ട സാ​ധ്യ​ത​യു​ള്ള എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ണ്ടു കെ​ട്ടി​ട​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. എ​രു​മേ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലും മു​ക്കൂ​ട്ടു​ത​റ ടൗ​ണി​ലു​മു​ള്ള പ​ഞ്ചാ​യ​ത്ത്‌ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് കെ​ട്ടി​ട​ങ്ങ​ളാ​ണ് കാ​ല​പ്പ​ഴ​ക്കം മൂ​ലം ദു​ർ​ബ​ലാ​വ​സ്ഥ​യി​ലു​ള്ള​ത്. ര​ണ്ടു കെ​ട്ടി​ട​ത്തി​ലും മേ​ൽ​ക്കൂ​ര​യി​ലെ കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ ക​മ്പി തെ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. തു​ട​ർ​ച്ച​യാ​യി കോ​ൺ​ക്രീ​റ്റ് ക​ഷ​ണ​ങ്ങ​ൾ അ​ട​ർ​ന്നു വീഴു​ന്നു​മു​ണ്ട്.

പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലെ കെ​ട്ടി​ട​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്കു​ള്ള പ​ടി​ക്കെ​ട്ടു​ക​ളി​ൽ മേ​ൽ​ക്കൂ​ര​യി​ലെ കോ​ൺ​ക്രീ​റ്റ് ക​ഷ​ണ​ങ്ങ​ൾ അ​ട​ർ​ന്നു​വീ​ഴു​ന്ന​തു പ​തി​വാ​ണ്. മു​ക്കൂ​ട്ടു​ത​റ​യി​ലെ കെ​ട്ടി​ടം അ​ൺഫി​റ്റാ​ണെ​ന്നു ര​ണ്ട് വ​ർ​ഷം മു​മ്പ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം അ​റി​യി​ച്ച​താ​ണ്. മു​ക്കൂ​ട്ടു​ത​റ​യി​ൽ ഏ​താ​നും വ​ർ​ഷം മു​മ്പ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ൽ നി​ന്ന​യാ​ളു​ടെ സ​മീ​പ​ത്ത് വ​ലി​യ കോ​ൺ​ക്രീ​റ്റ് ക​ഷ​ണം അ​ട​ർ​ന്നു​വീ​ണ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. എ​രു​മേ​ലി പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ നി​ൽ​ക്കു​ന്ന ഭാ​ഗ​ത്തും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ നി​ര​വ​ധി ത​വ​ണ​യു​ണ്ടാ​യി.

കോ​ൺ​ക്രീ​റ്റ് ക​ഷ​ണ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി അ​ട​ർ​ന്നു​വീ​ഴു​മ്പോ​ഴും എ​രു​മേ​ലി​യി​ലെ​യും മു​ക്കൂ​ട്ടു​ത​റ​യി​ലെ​യും കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ല​വി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു​മാ​റ്റി പു​തി​യവ നി​ർ​മി​ക്കാ​ൻ ഒ​ട്ടേ​റെ​ത്ത​വ​ണ ബ​ജ​റ്റി​ൽ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച​തു​മാ​ണ്. എ​ന്നാ​ൽ, ന​ട​പ​ടി​ക​ൾ മാ​ത്ര​മു​ണ്ടാ​കു​ന്നി​ല്ല.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ഴി​ഞ്ഞ ദി​വ​സം കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണ് സം​ഭ​വി​ച്ച അ​പ​ക​ടം​പോ​ലെ എ​രു​മേ​ലി​യി​ലും മു​ക്കൂ​ട്ടു​ത​റ​യി​ലും സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​റ​പ്പും അ​പ​ക​ട​സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.