തെ​രു​വുനാ​യശ​ല്യം : ക​ടു​ത്തു​രു​ത്തി പോ​ളി​ടെ​ക്നി​ക്കിന് അവധി നൽകി
Saturday, July 5, 2025 7:10 AM IST
ക​ടു​ത്തു​രു​ത്തി: തെ​രു​വുനാ​യശ​ല്യംമൂലം ആ​പ്പാ​ഞ്ചി​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ടു​ത്തു​രു​ത്തി ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ന് അ​വ​ധി ന​ല്‍​കി കോ​ള​ജ​് അധി​കൃ​ത​ര്‍. തെ​രു​വുനാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച കോ​ള​ജി​ലെ സെക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് ക​ടി​യേ​റ്റി​രു​ന്നു.

കൂ​ട​ാ തെ സ​മീ​പ​വാ​സി​ക്കും സ​മീ​പ​ത്തെ വീ​ടു​ക​ളി​ല്‍ വ​ള​ര്‍​ത്തു​ന്ന നാ​യ്ക്ക​ള്‍​ക്കും തെ​രു​വുനാ​യ​യു​ട ക​ടി​യേ​റ്റ​തോ​ടെ​യാ​ണ് ഇ​ന്ന​ലെ കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളോ​ട് വ​രേ​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്. ഇ​ന്ന​ലെ ന​ല്‍​കി​യ അ​വ​ധി​ക്കു പ​ക​രം മ​റ്റൊ​രു ദി​വ​സം കോ​ള​ജി​ല്‍ ക്ലാസ് ന​ട​ത്തു​മെ​ന്നു പ്രി​ന്‍​സി​പ്പ​ൽ സി.​എം. ഗീ​ത അ​റി​യി​ച്ചു.

ഇ​തേ നാ​യ ഇ​ന്ന​ലെ കോ​ള​ജി​നു സ​മീ​പ​ത്തുവ​ച്ചു മ​റ്റൊ​രാ​ളെ​യും ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പിച്ചു. നാ​ലു​ക​ണ്ട​ത്തി​ല്‍ ജ​സ്റ്റി​ന്‍ ജോ​യി(30)ക്കാ​ണ് ക​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30 നാ​ണ് സം​ഭ​വം. ജ​സ്റ്റി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ര്‍​ഡ് മെ​ംബ​ര്‍ നോ​ബി മു​ണ്ട​യ്ക്ക​ന്‍ ഇ​ട​പെ​ട്ട് നാ​യപി​ടിത്ത​ക്കാ​രെ എ​ത്തി​ച്ച് ​നാ​യ​യെ പി​ടി​കൂ​ടി​യാ​ണ് അ​പ​ക​ടഭീ​ഷണി ഒ​ഴി​വാ​ക്കി​യ​ത്.

പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ലെ ജീ​വ​ന​ക്കാ​ര​ന്‍ റെ​ജി​നാ(25)ണ് വ്യാ​ഴാ​ഴ്്ച കോ​ള​ജി​നു സ​മീ​പ​ത്ത് വ​ച്ചു ക​ടി​യേ​റ്റ​ത്. വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം. പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​നു സ​മീ​പ​ത്ത് നി​ല്‍​ക്കു​ക​യാ​യി​രു​ന്ന സെ​ക്ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ ക​ടി​ച്ച നാ​യ ഓ​ടി വ​ന്ന് സ​മീ​പ​ത്തുത​ന്നെ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന പ​ടി​ഞ്ഞാ​റേ​മു​ക്ക് ത​ങ്ക​പ്പ​നെ(70)​യും ക​ടി​ച്ചു.

തു​ട​ര്‍​ന്ന് ഇ​വി​ടെനി​ന്ന് ഓ​ടി​പ്പോയ നാ​യ വ​ഴി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു നാ​യ്ക്ക​ളെ​യും ക​ടി​ച്ചു. ഈ ​ഭാ​ഗ​ത്ത് തെ​രു​വുനാ​യശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.