കാഞ്ഞിരപ്പള്ളി: ഒന്പതിന് നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന്റെ പ്രചാരണാർഥം സംയുക്ത ട്രേഡ് യൂണിയൻ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി ജാഥ നടത്തി. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ സിഐടിയു അഖിലേന്ത്യ വർക്കിംഗ് കമ്മിറ്റിയംഗം കെ.ജെ. തോമസ് ജാഥാ ക്യാപ്റ്റൻ സി.ജി. ജ്യോതിരാജിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ഡി. ബൈജു അധ്യക്ഷത വഹിച്ചു. വൈസ് ക്യാപ്റ്റൻ പി.കെ. നസീർ, മാനേജർ സണ്ണിക്കുട്ടി അഴകമ്പ്രായിൽ, വി.പി. ഇസ്മായിൽ, വി.പി. ഇബ്രാഹിം, ജെസി ഷാജൻ, സിജോ പ്ലാത്തോട്ടം, ഷമീം അഹമ്മദ്, ടി.കെ. ജയൻ, വി.എൻ. രാജേഷ് എന്നിവർ പ്രസംഗിച്ചു.
പൊന്തൻപുഴ, മണിമല, പത്തനാട്, നെടുംകുന്നം, കറുകച്ചാൽ, കൊടുങ്ങൂർ, പള്ളിക്കത്തോട് എന്നിവിടങ്ങളിൽ പര്യടനം നടത്തി പൊൻകുന്നം ടൗണിൽ പൊതുസമ്മേളനത്തോടെ സമാപിച്ചു. സമാപനസമ്മേളനം എം.എ. ഷാജി ഉദ്ഘാടനം ചെയ്തു. എഐടിയുസി മണ്ഡലം കമ്മിറ്റിയംഗം പി. പ്രജിത്ത് അധ്യക്ഷത വഹിച്ചു. ഹേമലത പ്രേംസാഗർ, അജി കാരുവാക്കൽ, രാജൻ ചെറുകാപ്പള്ളി, ശരത് മണിമല, ഫസൽ മാടത്താനി തുടങ്ങിയവർ പ്രസംഗിച്ചു.