എരുമേലി: പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത നേതൃത്വത്തിൽ കൃഷിഭവനിൽ കർഷക സഭയും ഞാറ്റുവേലച്ചന്തയും നടത്തി. മുതിർന്ന കർഷകനായ കെ.കെ. ഭാസ്കരൻ പിള്ളയ്ക്ക് തൈകൾ നൽകി കർഷകർക്കുള്ള പച്ചക്കറിത്തൈ വിതരണത്തിന്റെ ഉദ്ഘാടനം കനകപ്പലം വാർഡ് അംഗം സുനിൽ ചെറിയാൻ നിർവഹിച്ചു. നേർച്ചപ്പാറ വാർഡ് അംഗം ജസ്ന നജീബ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അനില, കാർഷിക വികസനസമിതി അംഗങ്ങളായ ടി.വി. ജോസഫ്, കെ.ജെ. ഏബ്രഹാം, കൃഷി അസിസ്റ്റന്റ് അമൃത വിജയൻ എന്നിവർ പ്രസംഗിച്ചു.
ഞാറ്റുവേലയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രകൃതി കൃഷിയെക്കുറിച്ചും കൃഷി അസിസ്റ്റന്റ് ബോബൻ ക്ലാസ് നയിച്ചു. കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ കർഷകസഭയിൽ ചർച്ചയായി. കർഷകർ കൊണ്ടുവന്ന ഉത്പന്നങ്ങൾ വില്പന നടത്തി. 50 ശതമാനം സബ്സിഡിയിൽ തെങ്ങിൻതൈ വിതരണവും പച്ചക്കറിവിത്ത്, തൈ എന്നിവയുടെ വിതരണവും നടത്തി.
കൂട്ടിക്കൽ: പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേലച്ചന്തയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെംബർമാരായ എം.വി. ഹരിഹരൻ, രജനി സലിലൻ, സിന്ധു മുരളീധരൻ, കെ.എൻ. വിനോദ്, പി.എസ്. സജിമോൻ, സൗമ്യ കനി, കെ.എസ്. മോഹനൻ, ബ്ലോക്ക് മെംബർ അനു ഷിജു,
ഫാ. സേവ്യർ മാമ്മൂട്ടിൽ, ജോണി മാത്യു പൊട്ടംകുളം, കൃഷി ഓഫീസർ ആർ. രമ്യ, കൃഷി അസിസ്റ്റന്റുമാരായ കെ.എ. നവാസ്, എം.വി. വിനു, ഫെസിലിറ്റേറ്റർ അഖിൽ തുടങ്ങിയവർ പ്രസംഗിച്ചു. കാർഷിക വികസനസമിതി അംഗങ്ങൾ, കർഷക മാർക്കറ്റ്, കാർഷിക സേവന കേന്ദ്രം, ഫാം ക്ലബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.