നി​ര​ണം തീ​ര്‍ഥാ​ട​നം ഇ​ന്ന്
Sunday, July 6, 2025 7:17 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ യു​​​വ​​​ദീ​​​പ്തി എ​​​സ്എം​​​വൈ​​​എം നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന 19-ാംമ​​ത് നി​​​ര​​​ണം തീ​​​ര്‍​ഥാ​​​ട​​​നം ഇ​​​ന്ന് ന​​​ട​​​ത്തും. രാ​​​വി​​​ലെ ഏ​​​ഴി​​​ന് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ പ​​​ള്ളി​​​യി​​​ലെ മെ​​ത്രാ​​ന്മാ രു​​ടെ ക​​​ബ​​​റി​​​ട പ​​​ള്ളി​​​യി​​​ല്‍ അ​​​ര്‍​പ്പി​​​ക്കു​​​ന്ന വി​​​ശു​​​ദ്ധ കു​​​ര്‍​ബാ​​​ന​​​യ്ക്കു​​​ശേ​​​ഷം തീ​​​ര്‍​ഥാ​​​ട​​​നം ആ​​​രം​​​ഭി​​​ക്കും. ക​​​ത്തി​​​ച്ച​ തി​​​രി പ്ര​​​സി​​​ഡ​​​ന്‍റ് അ​​​രു​​​ണ്‍ ടോം ​​​തോ​​​പ്പി​​​ലി​​​നും യു​​​വ​​​ദീ​​​പ്തി പ​​​താ​​​ക ഡെ​​​പ്യൂ​​​ട്ടി പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ലി​​​സ​​​ബ​​​ത്ത് വ​​​ര്‍​ഗീ​​​സി​​​നും ന​​​ല്‍​കി അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റ​​​ല്‍ മോ​​​ണ്‍. ആ​​​ന്‍റ​​ണി എ​​​ത്ത​​​ക്കാ​​​ട്ട് തീ​​​ര്‍​ഥാ​​​ട​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​സാ​​​വി​​​യോ മാ​​​നാ​​​ട്ട് ആ​​​മു​​​ഖ​​​പ്ര​​​സം​​​ഗ​​​വും ക​​​ത്തീ​​​ഡ്ര​​​ല്‍ വി​​​കാ​​​രി ഫാ. ​​​ജോ​​​സ​​​ഫ് വാ​​​ണി​​​പ്പു​​​ര​​​ക്ക​​​ല്‍ അ​​​നു​​​ഗ്ര​​​ഹ​​പ്ര​​​ഭാ​​​ഷ​​​ണ​​വും ന​​​ട​​​ത്തും. ച​​​ങ്ങ​​​നാ​​​ശേ​​​രി സെ​​​ന്‍​ട്ര​​​ല്‍ ജം​​​ഗ്ഷ​​​ന്‍, ളാ​​​യി​​​ക്കാ​​​ട്, ഇ​​​ടി​​​ഞ്ഞി​​​ല്ലം, വേ​​​ങ്ങ​​​ല്‍, കാ​​​വും​​​ഭാ​​​ഗം, പൊ​​​ടി​​​യാ​​​ടി​​​വ​​​ഴി നി​​​ര​​​ണ​​​ത്ത് എ​​​ത്തും. തു​​​ട​​​ര്‍​ന്ന് ക​​​ല്‍വി​​​ള​​​ക്കി​​​ല്‍ തി​​​രി​​തെ​​​ളി​​​​ക്കും. അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ വി​​​വി​​​ധ ഫൊ​​​റോ​​​ന​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു യു​​​വ​​​ജ​​​ന​​​ങ്ങ​​​ള്‍ അ​​​ണി​​​നി​​​ര​​​ക്കും.

തീ​​​ര്‍​ഥാ​​​ട​​​ക​​​ര്‍ തി​​​രു​​​ശേ​​​ഷി​​​പ്പ് കൂ​​​ടാ​​​ര​​​ത്തി​​​ലെ പ്രാ​​​ര്‍​ഥ​​​ന​​​യ്ക്ക് ശേ​​​ഷം നേ​​​ര്‍​ച്ച​​ഭ​​​ക്ഷ​​​ണം സ്വീ​​​ക​​​രി​​​ക്കും. അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​സാ​​​വി​​​യോ മാ​​​നാ​​​ട്ട് എ​​​ന്താ​​​നാ പ്രാ​​​ര്‍​ഥ​​​ന​​​യും സ​​​ന്ദേ​​​ശ​​​വും ന​​​ല്‍​കും. ഫാ. ​​​ടോ​​​ണി പു​​​തു​​​വീ​​​ട്ടി​​​ല്‍​ക്ക​​​ളം, ക്രി​​​സ്റ്റി കെ. ​​​കു​​​ഞ്ഞു​​​മോ​​​ന്‍, സി​​​സ്റ്റ​​​ര്‍ തെ​​​ര​​​സി​​​ന, അ​​​ല​​​ക്‌​​​സ് മ​​​ഞ്ഞു​​​മേ​​​ല്‍, ലാ​​​ലി​​​ച്ച​​​ന്‍ മ​​​റ്റ​​​ത്തി​​​ല്‍, ക്രി​​​സ്റ്റി​​​ന്‍ സേ​​​വ്യ​​​ര്‍, ജോ​​​യ​​​ല്‍ ജോ​​​ണ്‍ റോ​​​യി, ലൂ​​​സി ഫി​​​ലി​​​പ്പോ​​​സ്, ഡെ​​​ന്നി തോ​​​മ​​​സ്, റി​​​യ പു​​​ന്ന​​​ശേ​​​രി എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കും.