ഗ്രാ​​മീ​​ണ​​റോ​​ഡു​​ക​​ളു​​ടെ ന​​വീ​​ക​​ര​​ണം സെ​​പ്റ്റം​​ബ​​റി​​ല്‍ പൂ​​ര്‍​ത്തി​​യാ​​ക്കും
Sunday, July 6, 2025 11:45 PM IST
കോ​​ട്ട​​യം: മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ത​​ദ്ദേ​​ശ റോ​​ഡ് പു​​ന​​രു​​ദ്ധാ​​ര​​ണ പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യ ജി​​ല്ല​​യി​​ലെ ഗ്രാ​​മീ​​ണ​​റോ​​ഡു​​ക​​ളു​​ടെ ന​​വീ​​ക​​ര​​ണം സെ​​പ്റ്റം​​ബ​​റി​​ല്‍ പൂ​​ര്‍​ത്തി​​യാ​​ക്കും. ജി​​ല്ല​​യി​​ല്‍ 234 റോ​​ഡു​​ക​​ളാ​​ണ് സി​​എം​​എ​​ല്‍​ആ​​ര്‍​ആ​​ര്‍​പി​​ക്കു കീ​​ഴി​​ല്‍ വ​​രു​​ന്ന​​ത്.

ഇ​​തി​​ല്‍ 192 എ​​ണ്ണ​​ത്തി​​ന്‍റെ ന​​വീ​​ക​​ര​​ണ​​ത്തി​​ന് സാ​​ങ്കേ​​തി​​കാ​​നു​​മ​​തി ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് കോട്ടയത്തു നടന്ന മുഖ്യ മന്ത്രിയുടെ മേഖലാ അവലോ കന യോഗത്തിൽ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ല്‍ പ​​റ​​ഞ്ഞു. 156 റോ​​ഡു​​ക​​ള്‍​ക്ക് ക​​രാ​​ര്‍ ന​​ല്‍​കാ​​നാ​​യി​​ട്ടു​​ണ്ട്. ഇ​​തി​​ല്‍ 96 റോ​​ഡു​​ക​​ളു​​ടെ (41 ശ​​ത​​മാ​​നം) ന​​വീ​​ക​​ര​​ണ പ്ര​​വൃ​​ത്തി​​ക​​ള്‍ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്.

ജി​​ല്ല​​യി​​ല്‍ 13 ഗ്രാ​​മീ​​ണ​​റോ​​ഡു​​ക​​ള്‍​ക്കാ​​ണ് ന​​വീ​​ക​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​ന്‍​ഒ​​സി. അ​​ട​​ക്ക​​മു​​ള്ള പ്ര​​ശ്ന​​ങ്ങ​​ള്‍ നേ​​രി​​ടു​​ന്ന​​ത്. ആ​​സ്തി ര​​ജി​​സ്റ്റ​​റി​​ല്‍ ഉ​​ള്‍​പ്പെ​​ട്ടി​​ട്ടി​​ല്ലാ​​ത്ത റോ​​ഡു​​ക​​ള്‍ ആ​​സ്തി ര​​ജി​​സ്റ്റ​​റി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍, ഭ​​ര​​ണാ​​നു​​മ​​തി ല​​ഭി​​ച്ച പ്ര​​വൃ​​ത്തി​​ക​​ള്‍​ക്ക് പേ​​രി​​ലും തു​​ക​​യി​​ലും വ​​രു​​ത്തേ​​ണ്ട ഭേ​​ദ​​ഗ​​തി​​ക​​ള്‍, 2021ല്‍ ​​പു​​തു​​ക്കി​​യ ഡി​​എ​​സ്ഒ​​ആ​​ര്‍ നി​​ര​​ക്ക് വ​​ന്നി​​ട്ടു​​ള്ള​​തി​​നാ​​ല്‍ ഇ​​നി ടെ​​ന്‍​ഡ​​ര്‍ ചെ​​യ്യാ​​നു​​ള്ള പ്ര​​വൃ​​ത്തി​​ക​​ള്‍​ക്ക് പു​​തു​​ക്കി​​യ നി​​ര​​ക്കു​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ക്കാ​​നു​​ള്ള ഉ​​ത്ത​​ര​​വ് ല​​ഭ്യ​​മാ​​ക​​ല്‍ തു​​ട​​ങ്ങി​​യ​​വ​​യാ​​ണ് പ്ര​​വൃ​​ത്തി​​ക​​ള്‍ പൂ​​ര്‍​ത്തീ​​ക​​രി​​ക്കു​​ന്ന​​തി​​ന് നി​​ല​​വി​​ല്‍ നേ​​രി​​ട്ടി​​രു​​ന്ന ത​​ട​​സ​​ങ്ങ​​ള്‍.

നി​​ര​​ക്കു​​ക​​ള്‍ പു​​തു​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്നും ഇ​​തു സം​​ബ​​ന്ധി​​ച്ച വ്യ​​ക്ത​​മാ​​യ നി​​ര്‍​ദേ​​ശ​​ങ്ങ​​ള്‍ ചീ​​ഫ് സെ​​ക്ര​​ട്ട​​റി ത​​ല​​ത്തി​​ല്‍ പു​​റ​​പ്പെ​​ടു​​വി​​ച്ച് താ​​ഴേ​​ത്ത​​ട്ടി​​ലേ​​ക്കു ന​​ല്‍​ക​​ണ​​മെ​​ന്നും യോ​​ഗ​​ത്തി​​ല്‍ മു​​ഖ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ നി​​ര്‍​ദേ​​ശം ന​​ല്‍​കി​​യി​​ട്ടു​​ണ്ട്.

ജി​​ല്ല​​യി​​ല്‍ മൂ​​ന്നു​​റോ​​ഡു​​ക​​ളാ​​ണ് ആ​​സ്തി ര​​ജി​​സ്റ്റ​​റി​​ല്‍ ചേ​​ര്‍​ക്കാ​​നു​​ണ്ടാ​​യി​​രു​​ന്ന​​ത്. 15 റോ​​ഡു​​ക​​ളു​​ടെ പേ​​രു​​മാ​​റ്റ​​വും 24 റോ​​ഡു​​ക​​ള്‍​ക്ക് പു​​തി​​യ ഡി​​എ​​സ്ഒ​​ആ​​ര്‍ നി​​ര​​ക്കും ല​​ഭ്യ​​മാ​​ക്ക​​ണ​​മാ​​യി​​രു​​ന്നു.

ഓ​​ഗ​​സ്റ്റോ​​ടെ ഇ​​വ പൂ​​ര്‍​ത്തീ​​ക​​രി​​ച്ച് സെ​​പ്റ്റം​​ബ​​റോ​​ടെ ജി​​ല്ല​​യി​​ലെ 234 ഗ്രാ​​മീ​​ണ​​റോ​​ഡു​​ക​​ളു​​ടെ ന​​വീ​​ക​​ര​​ണം പൂ​​ര്‍​ത്തി​​യാ​​ക്കാ​​ന്‍ സാ​​ധി​​ക്കു​​മെ​​ന്നു ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ല്‍ അ​​റി​​യി​​ച്ചു.