മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം
Monday, July 7, 2025 3:58 AM IST
റാ​ന്നി: കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യെ മു​ഴു​വ​ന്‍ മ​ര​ണ​ക്കെ​ണി​യി​ലേ​ക്ക് ത​ള്ളി​വി​ട്ട് സ​ര്‍​ക്കാ​രി​നെ പോ​ലും പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ക്രി​സ്ത്യ​ന്‍ പ്ര​സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. മ​ന്ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ശൈ​ലി സ​ര്‍​ക്കാ​രി​നു ത​ന്നെ അ​വ​മ​തി​പ്പ് ഉ​ള​വാ​ക്കി​യെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​സി​ഡന്‍റ് തോ​മ​സ് കു​ട്ടി പു​ന്നൂ​സിന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം റ​വ. ഡോ. ​കെ. പി. ​വി. ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ ​എം വ​ര്‍​ഗീ​സ്, പി. ​ജെ. ചാ​ക്കോ കു​മ​ളി, റെ​ജി വ​ര്‍​ഗീ​സ്,മോ​ഹ​ന്‍ മു​ണ്ട​ക്ക​യം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.