ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Monday, July 7, 2025 6:13 AM IST
കൊ​ട്ടി​യം: ആ​ദി​ച്ച​ന​ല്ലൂ​ർ പ​തി​നാ​റാം വാ​ർ​ഡ് അം​ഗ​വും സി​ഡി​എ​സ് യൂ​ണി​റ്റും ചേ​ർ​ന്ന് ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ക്യാ​മ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജാ ഹ​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളെ കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണ​വും രോ​ഗ പ​രി​ശോ​ധ​ന​യും മ​രു​ന്നു​വി​ത​ര​ണ​വും ന​ട​ത്തി. പ​ഞ്ചാ​യ​ത്ത്‌ അം​ഗം പ്ലാ​ക്കാ​ട് ടി​ങ്കു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സിഡി​എ​സ് മെ​മ്പ​ർ ആ​ർ. ക​ല​ജാ​ദേ​വി, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​സ​ഹ​ല, ആ​ശ വ​ർ​ക്ക​ർ ആ​ർ. ഗി​രി​ജ, മു​ൻ വാ​ർ​ഡ് മെ​മ്പ​ർ റോ​യ്സ​ൺ,ആ​ർ. ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.