പ്ര​തി​ഷേ​ധ പ്ര​ക​ടനം നടത്തി
Monday, July 7, 2025 6:13 AM IST
ക​ല്ലു​വാ​തു​ക്ക​ൽ:​കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ മേ​ഖ​ല​യെ പൂ​ർ​ണ​മാ​യും ത​ക​ർ​ത്ത മ​ന്ത്രി വീ​ണാ​ജോ​ർ​ജും നു​ണ പ്ര​ച​രി​പ്പി​ച്ച മ​ന്ത്രി വി.എ​ൻ. വാ​സ​വ​നും രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ക​ല്ലു​വാ​തു​ക്ക​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.​

ക​ല്ലു​വാ​തു​ക്ക​ൽ കി​ഴ​ക്കേ​മു​ക്കി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം ക​ല്ലു​വാ​തു​ക്ക​ൽ ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി​ഷ്ണു വി​ശ്വ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​പ്ര​തീ​ഷ്കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.​

പാ​റ​യി​ൽ രാ​ജു, രാ​ജേ​ഷ് ,സാ​മു​വേ​ൽ കോ​ട​ക്ക​യം,ഏ​റം സ​ന്തോ​ഷ്‌, ശ​ര​ൺ മോ​ഹ​ൻ,നീ​ന റെ​ജി,പാ​റ​യി​ൽ മ​ധു, തോ​മ​സ് കു​ട്ടി, മോ​ഹ​ന​ൻ, ആ​ശ , അ​ജി​ത് ലാ​ൽ,ലൈ​ല,ഉ​ഷാ രാ​ജേ​ന്ദ്ര​ൻ, പ്ര​വീ​ൺ,ഷാ​ജി​ലാ​ൽ തു​ട​ങ്ങിയ​വ​ർ നേ​തൃ​ത്വം ന​ൽ​കി.