പ്ര​തി​ഭാ സം​ഗ​മം സംഘടിപ്പിച്ചു
Saturday, July 5, 2025 6:35 AM IST
കു​ള​ത്തൂ​പ്പു​ഴ: ക​ല്ലു​വെ​ട്ടാം​കു​ഴി ഗ​വ.​ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന​തി​ന് പ്ര​തി​ഭാ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു .സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു .

പി ​റ്റി എ ​വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ല്ലി​ക്കു​ളം ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റീ​ന ഷാ​ജ​ഹാ​ൻ,ഇ .​കെ .സു​ധീ​ർ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷീ​ജ റാ​ഫി, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​ൻ. സു​രേ​ഷ്, സ്കൂ​ൾ എ​ച്ച്എം ​ആ​ർ.ബീ​ന ,പിടിഎ ​അം​ഗ​ങ്ങ​ളാ​യ ബി​ന്ദു സ​ജീ​വ്,ഷാ​ന​വാ​സ് ,അ​ധ്യാ​പ​ക​രാ​യ കെ. ​സു​നി​ൽ കു​മാ​ർ,സ​ന്ധ്യാ മോ​ൾ,സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ജ്മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​ഴി​ഞ്ഞ എ​സ്എ​സ്എ​ൽസി,​പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് വാ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും പ്ല​സ് വ​ണ്ണി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് വാ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.