ചവറ: വിജ്ഞാൻ കേരളാ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ അഭ്യസ്തവിദ്യരായ 18നും 59 വയസിനും ഇടയിൽ പ്രായമുള്ള തൊഴിൽ അന്വേഷകർക്ക് വേണ്ടി ആരംഭിച്ചിട്ടുള്ള ജോബ് സ്റ്റേഷൻ ചവറ ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു.
എല്ലാവർക്കും രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന കേരള സർക്കാർ സ്ഥാപനമായ കേ-ഡിസ്കിന്റെഡി ഡബ്യൂഎംഎസ് എന്ന പോർട്ടലിൽ ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ചവറ, നീണ്ടകര, തെക്കുംഭാഗം, തേവലക്കര,പന്മന ഗ്രാമപഞ്ചായത്തുകളിലെ തൊഴിൽ അന്വേഷകരെ രജിസ്റ്റർ ചെയ്യാൻ സഹായിക്കുകയും, തൊഴിൽമേള നടത്തി തൊഴിൽ നൽകുകയും അതോടൊപ്പം തൊഴിൽ ദാതാക്കൾക്ക് അവരുടെ ആവശ്യാനുസരണം തൊഴിൽ ചെയ്യാൻ പ്രാപ്തരായവരെ കണ്ടെത്തി നൽകുകയുമാണ് ജോബ് സ്റ്റേഷൻ ചെയ്യുന്നത്.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം ചടങ്ങിൽ അധ്യക്ഷയായി.പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല, സ്ഥിരം സമിതി അധ്യക്ഷരായ എം. പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്, നിഷാ സുനീഷ്, പ്രഭാകരൻ പിള്ള, പന്മന ബാലകൃഷ്ണൻ,സജി അനിൽ, എം .സീനത്തു, ആർ .രതീഷ്,ബി ഡി ഓ പ്രേം ശങ്കർ, പ്ലാൻ അസിസ്റ്റന്റ് കോഡിനേറ്റർ എ. ബീനാ, എന്നിവർ പ്രസംഗിച്ചു.