കാ​ണാ​താ​യ വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, July 2, 2025 11:18 PM IST
ച​വ​റ : കാ​ണാ​താ​യ വ​യോ​ധി​ക​യെ ഒ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നീ​ണ്ട​ക​ര എ ​എം സി ​മു​ക്ക് തെ​റ്റി​ക്കാ​ട്ട് വീ​ട്ടി​ൽ ബാ​ബു​വിന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (71) യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജൂ​ൺ 22 മു​ത​ൽ ഇ​വ​രെ കാ​ണാ​താ​യി​രു​ന്നു. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.

ച​വ​റ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യ്യാ​റാ​ക്കി മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ വീ​ടി​ന് സ​മീ​പ​ത്തു നി​ന്നും അ​ല്പം മാ​റി​യു​ള്ള പു​ര​യി​ട​ത്തി​ൽ വ​യോ​ധി​ക എ​ന്തി​നു പോ​യി​യെ​ന്ന് അ​റി​യി​ല്ല. പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ലേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ക്ക​ൾ: സു​മേ​ഷ്, സു​രേ​ഷ്, സു​ധീ​ഷ് മ​രു​മ​ക്ക​ൾ : ബി​ന്ദു, ഗ്രീ​ഷ്മ.