കൊല്ലം: കഴിഞ്ഞ നാല് വർഷം കോർപറേഷൻ ഭരിച്ച സിപിഎം മേയറുടെ അഴിമതിയെ തോൽപ്പിക്കാനാണ് നിലവിലെ സിപിഐ മേയർ പരിശ്രമിക്കുന്നതെന്ന് ബിജെപി തിരുവനന്തപുരം മുൻ ജില്ലാ അധ്യക്ഷൻ അഡ്വ.വി.വി. രാജേഷ്. കോർപ്പറേഷനെ മാലിന്യ കൂമ്പാരമാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മേയറുടെ അനാസ്ഥക്കെതിരേ 'നഗരമാലിന്യം മേയർക്ക്' എന്ന മുദ്രാവാക്യമുയർത്തി ബിജെപി കോർപറേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് അധ്യക്ഷത വഹിച്ചു. പ്രതീകാന്മകമായി തലയിൽ ഏറ്റി പ്രകടനമായി കൊണ്ടുവന്ന മാലിന്യം മേയർക്ക് നൽകിയേ പോകൂ എന്ന തീരുമാനത്തിൽ കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരും പ്രവർത്തകരും ഉറച്ചുനിന്നു. തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
ജില്ലാ ജനറൽ സെക്രട്ടിമാരായ വി. എസ്. ജിതിൻ ദേവ് , പ്രകാശ് പാപ്പാടി, ഇടവട്ടം വിനോദ്, സംസ്ഥാന കമ്മറ്റി അംഗം എ. ജി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. കൗൺസിലർമാരായ പാർലമെന്റ് പാർട്ടി ലീഡർ റ്റി. എ. ഗിരീഷ്,അനീഷ്, അഭിലാഷ്,ശൈലജ, സജിതാനന്ദ ടീച്ചർ, കൃപാവിനോദ് ജില്ലാ വൈസ് പ്രസിഡ ന്റ ുമാരായ ശൈലേന്ദ്ര ബാബു,
വെറ്റ മുക്ക് സോമൻ, ശശികലാറാവു, ബൈജു കൂനമ്പായിക്കുളം, സെക്രട്ടറിമാരായ ഹരിഷ് തെക്കടം അഡ്വ. വേണുഗോപാൽ, സാം രാജ്, ശ്രീലാൽ അഞ്ജനാ സുരേഷ് സുഗന്ധി, ട്രഷറർ രാജൻ പിള്ള, യുവമോർച്ച ജില്ല പ്രസിഡന്റ് പ്രണവ് താമരക്കുളം മണ്ഡലം പ്രസിഡ ന്റ ുമാരായ സുരാജ് ഷൈൻ, സജു, നിഷ പദ്മകുമാർ എന്നിവർ നേത്യത്വം നൽകി.