രവാഡ ച​ന്ദ്ര​ശേ​ഖ​റി​നെ സം​സ്ഥാ​ന ഡി​ജി​പിയായി നി​യ​മി​ച്ച​തി​ല്‍ ദു​രൂ​ഹ​ത: പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി
Wednesday, July 2, 2025 6:23 AM IST
കൊ​ല്ലം: സഖാവ് പു​ഷ്പ​ന്‍ ഉ​ള്‍​പ്പെ​ടെ ധീ​ര​രാ​യ ആ​റ് ഡി​വൈ​എ​ഫ്ഐ സ​ഖാ​ക്ക​ളു​ടെ ര​ക്ത​സാ​ക്ഷി​ത്വ​ത്തി​നി​ട​യാ​ക്കി​യ കൂ​ത്തു​പ്പ​റ​മ്പ് വെ​ടി​വെ​യ്പ്പ് കേ​സി​ലെ പ്ര​ധാ​ന​പ്ര​തി​യെ​ന്ന് സി​പി​എം ആ​രോ​പി​ച്ച രവാഡ ച​ന്ദ്ര​ശേ​ഖ​റി​നെ സി​പി​എം നേ​ത്വ​ത്വ​ത്തി​ലു​ള​ള ഗ​വ​ണ്‍​മെ​ന്‍റ് ത​ന്നെ സം​സ്ഥാ​ന ഡി​ജി​പിയാ​യി നി​യ​മി​ച്ച​തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ആ​രോ​പി​ച്ചു.

പി​ണ​റാ​യി വി​ജ​യ​ന്‍ ഗ​വ​ണ്‍​മെ​ന്‍റ് പൂ​ർ​ണ​മാ​യും ബി​ജെ​പി - സം​ഘ​പ​രി​വാ​ര്‍ ശ​ക്തി​ക​ള്‍​ക്ക് വി​ധേ​യ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണി​തെന്ന് പ്രേ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.
2016-ല്‍ ​പി​ണ​റാ​യി മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഡ​ല്‍​ഹി​യി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് ടി.​പി സെ​ന്‍​കു​മാ​റി​നെ ഒ​ഴി​വാ​ക്കി ലോ​ക്നാ​ഥ് ബ​ഹ്റയെ ഡിജിപി​യാ​യി നി​യ​മി​ച്ച​ത്.

ആ ​നി​മ​യ​ന​ത്തി​ന് സ​മാ​ന​മാ​ണ് ഇ​പ്പോ​ഴ​ത്തെ ഡി​ജി​പി നി​യ​മ​ന​വും. ഇ​ത് കേ​ര​ള​ത്തി​ലെ സി​പി​എ​മ്മനേ​യും ബി​ജെ​പി​യേ​യും ബ​ന്ധി​പ്പി​ക്കു​ന്ന ദൃ​ഢ​മാ​യ ‘ഹൗ​റ പാ​ല​മാ​ണ്'. രവാഡ ച​ന്ദ്ര​ശേ​ഖ​റി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി ന്യാ​യീ​ക​രി​ക്കാ​ന്‍ മ​ത്സ​രി​ക്കു​ന്ന സി​പി​എം നേ​താ​ക്ക​ള്‍ കേ​ര​ള സ​മൂ​ഹ​ത്തോ​ട് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്നും പ്രേ​മ​ച​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.