ജീ​വ​ന​ക്കാ​രേയും അ​ധ്യാ​പ​ക​രേ​യും സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചു: അ​ഡ്വ.പി.​ജ​ർ​മി​യാ​സ്
Wednesday, July 2, 2025 6:11 AM IST
കൊ​ല്ലം : സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ന്ത്ര​ണ്ടാം ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​ത്താ​തെ ജീ​വ​ന​ക്കാ​രേയും അ​ധ്യാ​പ​കരേ​യും വ​ഞ്ചി​ച്ച​താ​യി കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. പി. ​ജ​ർ​മി​യാ​സ്. 2019 ജൂ​ലൈ ഒ​ന്നി​ലെ 11-ാം ശ​മ്പ​ള​പ​രി​ഷ്ക​ര​ണ​ത്തി​നു ശേ​ഷം 2024 ജൂ​ലൈ ഒന്നു മു​ത​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട പ​ന്ത്ര​ണ്ടാം ശ​മ്പ​ള പ​രി​ഷ്ക​ര​ണം 2025 ജൂ​ലൈ ഒ​ന്ന് ആ​യി​ട്ടും ന​ട​പ്പി​ലാ​ക്കാ​ൻ സ​ർ​ക്കാ​ർ ചെ​റു​വി​ര​ൽ പോ​ലും അ​ന​ക്കി​യി​ട്ടി​ല്ല.

2019-ൽ ​ന​ട​പ്പി​ലാ​ക്കി​യ 11-ാം ശ​മ്പ​ള പ​രി​ഷ്ക​ര​ണ​ത്തി െ ന്‍റ 50 ശ​ത​മാ​നം കു​ടി​ശി​ക ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും സ​ർ​ക്കാ​ർ ന​ൽ​കാ​നു​ണ്ടെ​ന്നും 2019 മു​ത​ൽ ലീ​വ് സ​റ​ണ്ട​ർ പ​ണം ന​ൽ​കാ​തെ പി​എ​ഫി​ലേ​ക്ക് ല​യി​പ്പി​ക്കു​ക​യാ​ണെ​ന്നും ജ​ർ​മി​യാ​സ് പ്ര​സ്താ​വ​ന​യി​ൽ പറഞ്ഞു.