പേ​വി​ഷ​ബാ​ധ​; ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Wednesday, July 2, 2025 6:32 AM IST
ചോ​ഴി​യ​ക്കോ​ട്: പേ​വി​ഷ​ബാ​ധ​യ്‌​ക്കെ​തി​രേ ആ​രോ​ഗ്യവ​കു​പ്പ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ബോ​ധ​വ​ത്ക്ക​ര​ണ കാ​മ്പ​യി​ൻ കു​ള​ത്തൂ​പ്പു​ഴ ഗ​വ​. മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.

മൃ​ഗ​ങ്ങ​ളു​ടെ ക​ടി​യോ, മാ​ന്ത​ലോ, പോ​റ​ലോ ഏ​റ്റാ​ല്‍ രോ​ഗ പ്ര​തി​രോ​ധ​ത്തി െ ന്‍റ ഭാ​ഗ​മാ​യി ന​ല്‍​കേ​ണ്ട പ്ര​ഥ​മ ശു​ശ്രൂ​ഷ, വാ​ക്‌​സി​നേ​ഷ​ന്‍, മൃ​ഗ​ങ്ങ​ളോ​ട് ഇ​ട​പ​ഴ​കു​മ്പോ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ എ​ന്നി​വ​യെ​പ്പ​റ്റി കു​ള​ത്തൂ​പ്പു​ഴ സിഎ​ച്ച്സി​യി​ലെ ജൂ​ണിയ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​എ​ൻ. ന​സീം​ഖാ​ൻ, വി.​എ​സ്.​പ്ര​ദീ​പ് എ​ന്നി​വ​ർ കു​ട്ടി​ക​ള്‍​ക്ക് ക്ലാ​സെ​ടു​ത്തു.

പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ ബോ​ധ​വ​ത്ക​ര​ണ പ്ര​തി​ജ്ഞ​യി​ൽ വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും പ​ങ്കാ​ളി​ക​ളാ​യി. സ്കൂ​ൾ മാ​നേ​ജ​ർ എ​സ്. ഷാ​ഹി​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ​ണ്ണി സെ​റാ​ഫി​ൻ, എ​ൻ എ​സ് എ​സ് പ്രോ​ഗ്രം ഓ​ഫീ​സ​ർ എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, എം ​സി ആ​ർ.ടി.​ര​മേ​ശ്, അ​ധ്യാ​പ​ക​ൻ എ​ച്ച്. ഹ​സൈ​ൻ എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​ന് നേ​തൃ​ത്വം ന​ൽ​കി.