മൈ​ല​ക്കാ​ട് യുപി​എ​സി​ൽ ​ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, July 2, 2025 6:11 AM IST
കൊ​ട്ടി​യം: പ​ഠ​ന​ത്തോ​ടൊ​പ്പം തൊ​ഴി​ൽ നൈ​പു​ണി വി​ക​സ​ന​വും ല​ക്ഷ്യ​മാ​ക്കി മൈ​ല​ക്കാ​ട് പ​ഞ്ചാ​യ​ത്ത് യു​പി​സ്കൂ​ളി​ൽ ഉ​പ​ജി​ല്ല​യി​ലെ ആ​ദ്യ ക്രി​യേ​റ്റീ​വ് കോ​ർ​ണ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി .ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

പൊ​തുവി​ദ്യാ​ഭ്യാ​സ​വ​കു​പ്പും സ​മ​ഗ്ര ശി​ക്ഷ കേ​ര​ള​യും​ കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും ഏ​ഴ് തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി.​ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ.​എ​സ്.​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാപ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഹ​രീ​ഷ് മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ല എ​സ്എ​സ് കെ ​പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ജി.​കെ.​ഹ​രി​കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വി​ക​സ​നകാ​ര്യ സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷതവഹിച്ചു.

ഡൈ​നീ​ഷ്യ റോ​യി​സ​ൺ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു ഷി​ബു, പ​ഞ്ചാ​യ​ത്തം​ഗം ജി.​രാ​ജു, ജി​ല്ല പ്രോ​ഗ്രാം ഓ​ഫീ​സ​ർ സ​ബീ​ന, ചാ​ത്ത​ന്നൂ​ർ ബി​പി​സി സ​ജി റാ​ണി, മാ​തൃ​സ​മി​തി ക​ൺ​വീ​ന​ർ ഷെ​മി​ നെ​ജീം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി നൗ​ഫ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.