എംഡിഎംഎ​യു​മാ​യി അയത്തിൽ സ്വദേശിയായ യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, July 3, 2025 5:37 AM IST
കൊ​ല്ലം: അ​യ​ത്തി​ൽ ന​ള​ന്ദ ന​ഗ​റി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടു ഗ്രാ​മോ​ളം എം ​ഡി എം ​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. ത​ട്ടാ​മ​ല ഒ​ലി​ക്ക​ര​വ​യ​ൽ ശാ​ർ​ക്ക​ര പു​ത്ത​ൻ വീ​ട്ടി​ൽ അ​ൽ​ത്താ​ഫി(22) നെ ​ഇ​ര​വി​പു​രം പോ​ലീ​സും കൊ​ല്ലം സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പി​ടി​കൂ​ടി​യ​ത്.

ല​ഹ​രി വ്യാ​പാ​ര സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ ന​മ്പ​രി​ല്ലാ​ത്ത മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ എ​ത്തി​യ അ​ൽ​ത്താ​ഫി​നെ ത​ട​ഞ്ഞ് നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് 1.93 ഗ്രാം ​എം ഡി ​എം എ ​ക​ണ്ടെ​ടു​ത്ത​ത്. കൊ​ട്ടി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2022 ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത ന​ര​ഹ​ത്യാ​ശ്ര​മ കേ​സി​ലും അ​ൽ​ത്താ​ഫ് പ്ര​തി​യാ​ണ് .

ഇ​ര​വി​പു​രം പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ് ഐ ​മാ​രാ​യ രാ​ജ്‌​മോ​ഹ​ൻ, സ​ബി​ത, നൗ​ഷാ​ദ്, സി ​പി ഒ ​മാ​രാ​യ അ​ൽ സൗ​ഫീ​ർ, നി​തി​ൻ, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​ത്തോ​ടൊ​പ്പം ഡാ​ൻ​സാ​ഫും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​വു​ന്ന​ത്.