കൊല്ലം: നമ്പർ വൺ എന്ന് അവകാശപ്പെടുന്ന കേരളത്തിലെ ആരോഗ്യ മേഖല വെന്റിലേറ്ററിലാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എംഎൽഎ. നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ മെഡിക്കൽ കോളജുകളും താലൂക്ക് ആശുപത്രികളിലും രോഗികളിൽ നിന്ന് പിരിവെടുത്താണ് ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങുന്നത്.
മരുന്നുകൾ രോഗികളെ കൊണ്ട് പുറത്ത് നിന്നാണ് വാങ്ങിപ്പിക്കുന്നത്. ഇത് പൊതുജന ആരോഗ്യ സംവിധാനത്തി െന്റ കഴിവ് കേടി െന്റ ഉദാഹരണമാണെന്ന് പി.സി.വിഷ്ണുനാഥ് എംഎൽ എ പറഞ്ഞു.
ആരോഗ്യ വകുപ്പിന് ബജറ്റിൽ ധനമന്ത്രി അനുവദിച്ച 400 കോടി രൂപയിൽ 145 കോടി രൂപ വെട്ടിക്കുറച്ചതായി ആരോഗ്യമന്ത്രി വീണജോർജ് നിമയസഭയിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും പി. സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
ആരോഗ്യ മേഖലയോടുള്ള പിണറായി സർക്കാരിന്റെ അവഗണനയ്ക്കും അനാസ്ഥയ്ക്കും എതിരെ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിലേക്ക് കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.
ഡിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.എം.നസീർ, എ. ഷാനവാസ് ഖാൻ, എഴുകോൺ നാരായണൻ, കെ.സുരേഷ്ബാബു,എൻ.ഉണ്ണികൃഷ്ണൻ, തൊടിയൂർ രാമചന്ദ്രൻ നെടുങ്ങോലം രഘു, എസ്. വിപിനചന്ദ്രൻ, ലതമോഹൻദാസ്, സി.ആർ. നജീബ്, സൈമൺ അലക്സ്, സൂരജ് രവി, നടുക്കുന്നിൽ വിജയൻ, ആർ. രാജശേഖരൻ, അലക്സ് മാത്യു,
കല്ലട രമേശ്, ബിജു വിശ്വരാജൻ, സുബാഷ് പുളിക്കൽ, സിസിലി സ്റ്റീഫൻ, എസ്. ശ്രീലാൽ, കുളപ്പാടം ഫൈസൽ, ചിറ്റുമൂല നാസർ, പി. ഹരികുമാർ, എസ്. ഇ. സഞ്ജയ്ഖാൻ, സവിൻസത്യൻ, പി. കെ. രവി, രവി മൈനാഗപ്പള്ളി, നജീം മണ്ണേൽ, ചക്കിനാൽ സനൽകുമാർ, സേതുനാഥപിള്ള, വാളത്തുംഗൽ രാജഗോപാൽ, ജി. ജയപ്രകാശ്, എസ്. ശ്രീകുമാർ, ഡി. ചന്ദ്രബോസ്, എസ്. ശോഭ, വി.ടി. സിബി, ഏരൂർ സുബാഷ്, അമ്മിണി രാജൻ, റെജിമോൻ വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.
പാരിപ്പള്ളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് പ്രസിഡന്റുമാരായ വൈ. ഷാജഹാൻ, കാരക്കാട്ട് അനിൽ, ഓച്ചിറ വിനോദ്, കെ. എ. ജവാദ്, മേച്ചേഴത്ത് ഗിരീഷ്, ഡി. ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്, എം. നാസർ, പാലത്തറ രാജീവ്, രാജു ഡി പണിക്കർ,
കണ്ണനല്ലൂർ നിസാമുദീൻ, കെ. ജി. അലക്സ്, കുരീപ്പള്ളി സലീം, ജയപ്രകാശ് നാരായണൻ, ചിതറ ശ്രീകുമാർ, തോയിത്തല മോഹൻ, ആർ. ഡി. ലാൽ, പരവൂർ സജീബ്, ബിജു പാരിപ്പള്ളി തുടങ്ങിയവർ നേതൃത്വം നൽകി.