സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെയ്തു
Thursday, July 3, 2025 5:37 AM IST
ചാ​ത്ത​ന്നൂ​ർ: അ​റി​വ് ത്രൂ ​ദി സോ​ൾ ഓ​ഫ് ഗു​രു, കേ​ന്ദ്ര നൈ​പു​ണ്യ വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ജ​ൻ​ശി​ക്ഷ​ൺ സ​ൻ​സ്ഥാ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന സൗ​ജ​ന്യ തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന്‍റെ 15-ാമ​ത് ബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​നം കൊ​ല്ലം മേ​യ​ർ ഹ​ണി ബെ​ഞ്ച​മി​ൻ നി​ർ​വ​ഹി​ച്ചു.

സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ബി. ​പ്രേ​മാ​ന​ന്ദി​നെ ച​ട​ങ്ങി​ൽ​ആ​ദ​രി​ച്ചു. തൊ​ഴി​ൽ പ​രി​ശീ​ല​നം നേ​ടി സം​രം​ഭ​ക​രാ​യി മാ​റു​ന്ന സ്ത്രീ​ക​ൾ സാ​മ്പ​ത്തി​ക ഉ​ന്ന​മ​നം നേ​ടു​ന്ന​തോ​ടൊ​പ്പം കൂ​ടു​ത​ൽ ശാ​ക്തീ​ക​രി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് മേ​യ​ർ ഹ​ണി ബെ​ഞ്ച​മി​ൻ പ​റ​ഞ്ഞു.

അ​റി​വ് പ്ര​സി​ഡ​ന്‍റ് ബി.​സ​ജ​ൻ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ജ​ൻ ശി​ക്ഷ​ൺ സ​ൻ​സ്ഥാ​ൻ ഡ​യ​റ​ക്ട​ർ വി.​കെ.​സി​ന്ധു സൗ​ജ​ന്യ തൊ​ഴി​ൽ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. പ്രോ​ഗ്രാം ഓ​ഫി​സ​ർ പി.​ജ​യ​കൃ​ഷ്ണ​ൻ, അ​റി​വ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ഹ​സ്താ​മ​ല​ക​ൻ , ഡോ. ​ആ​ർ. ബി​നോ​യ് , പോ​ള​യി​ൽ രാ​മ​ച​ന്ദ്ര​ൻ പി​ള്ള, പി.​എ​സ്.​സ​ര​ള​കു​മാ​രി, ഡോ. ​ടി.​ജെ. അ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.