സിലിണ്ടറിലേ​ക്ക് തീ ​പ​ട​ർ​ന്ന് വീ​ട് ക​ത്തി ന​ശി​ച്ചു
Thursday, July 3, 2025 5:37 AM IST
കൊ​ല്ലം: ചി​ത​റ അ​രി​പ്പ വേ​ങ്കൊ​ല്ല​യി​ൽ പാചകവാതക സിലിണ്ട റിലേക്ക് തീ ​പ​ട​ർ​ന്ന് വീ​ട് മു​ഴു​വ​ൻ ക​ത്തി ന​ശി​ച്ചു. താ​ന്നി​മൂ​ട്ടി​ൽ തു​ള​സി​യു​ടെ വീ​ടാ​ണ് ക​ത്തി ന​ശി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്തെ ഷെ​ഡി​ൽ വി​ള​ക്കി​ൽ നി​ന്നും തീ ​പ​ട​രു​ക​യും, തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഗ്യാ​സി​ലേ​ക്ക് പ​ട​രു​ക​യു​മാ​യി​രു​ന്നു.

നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ ​അ​ണ​ക്കാ​ൻ ശ്ര​മം ന​ട​ന്ന​ത്.തീ ​പ​ട​ർ​ന്ന​തോ​ടെ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു വീ​ട് ത​ക​ർ​ന്നു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ൽ ആ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഫ​യ​ർ​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി.