യു​വാ​വി​ന്‍റെ കൈ​ക​ള്‍ അ​ടി​ച്ചൊ​ടി​ച്ച കേ​സ് സ​ഹോ​ദ​ര​ന്മാ​ര്‍ അ​റ​സ്റ്റി​ല്‍
Friday, July 4, 2025 6:22 AM IST
പു​ന​ലൂ​ര്‍ : വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ക​മ്പി​വ​ടി കൊ​ണ്ട് യു​വാ​വി​ന്‍റെ കൈ​ക​ള്‍ അ​ടി​ച്ചൊ​ടി​ച്ച കേ​സി​ല്‍ സ​ഹോ​ദ​ര​ന്മാ​ര്‍ അ​റ​സ്റ്റി​ല്‍. ക​ര​വാ​ളൂ​ര്‍ വെ​ഞ്ചേ​മ്പ് ര​ഞ്ജി​ത് ഭ​വ​നി​ല്‍ ര​ഞ്ജി​ത് (36), ശ്രീ​കു​മാ​ര്‍ (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ര​വാ​ളൂ​ര്‍ വെ​ഞ്ചേ​മ്പ് മൂ​ഴി​യി​ല്‍ പ​ടി​ഞ്ഞാ​റ്റേ​തി​ല്‍ വീ​ട്ടി​ല്‍ സേ​തു (32)വി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. ഇ​ക്ക​ഴി​ഞ്ഞ 16നാ​യി​രു​ന്നു സം​ഭ​വം.

സാ​ര​മാ​യി പ​രി​ക്കേ​റ്റ സേ​തു പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല.

ഇ​ക്ക​ഴി​ഞ്ഞ രാ​ത്രി വെ​ഞ്ചേ​മ്പി​ല്‍ നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റു​ചെ​യ്ത​തെ​ന്നും വ​ഴി​ത്ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള മു​ന്‍​വൈ​രാ​ഗ്യ​മാ​ണ് മ​ര്‍​ദ​ന​ത്തി​ന് കാ​ര​ണ​മെ​ന്നും എ​സ്എ​ച്ച്ഒ ടി .​രാ​ജേ​ഷ്‌​കു​മാ​ര്‍ പ​റ​ഞ്ഞു.