വന മഹോത്സവം 2025 : തെന്മലയില്‍ വിപുലമായ പരിപാടികള്‍
Friday, July 4, 2025 6:22 AM IST
തെ​ന്മ​ല : വ​ന​മ​ഹോ​ത്സ​വ​ ഭാ​ഗ​മാ​യി ഏഴുവരെ കേ​ര​ള വ​നം വ​കു​പ്പ് ശെ​ന്തു​രു​ണി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഡി​വി​ഷ​ൻ ത​ല ഉ​ദ്ഘാ​ട​നം ശെ​ന്തു​രു​ണി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​സ് .ഹ​രി​ലാ​ല്‍ ഹീ​ര​ലാ​ൽ വൃ​ക്ഷ​തൈ ന​ട്ട് നി​ര്‍​വ​ഹി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ഇ​ക്കോ ഡ​വ​ല​പ്മെ​ന്‍റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും ഇ​ക്കോ ടൂ​റി​സം ജീ​വ​ന​ക്കാ​രു​ടെ​യും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തെ​ന്മ​ല ഡാം ​പ​ത്തേ​ക്ക​ർ റോ​ഡി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്ത ശേ​ഷം റോ​ഡി​ലെ കു​ഴി​ക​ൾ മ​ണ്ണി​ട്ട് നി​ക​ത്തി ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി.

വ​രും ദി​വ​സ​ങ്ങ​ളി​ൽ വ​ന​ത്തി​നു​ള്ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും വൃ​ക്ഷ തൈ​ക​ൾ ന​ടു​ക​യും,വീ​ത്തൂ​ട്ട് എ​ന്ന​പേ​രി​ൽ വി​ത്തു​ണ്ട​ക​ൾ നി​ക്ഷേ​പി​ക്കു​ക​യും ചെ​യ്യും.

വി​ദേ​ശി സ​സ്യ​ങ്ങ​ളും ക​ള​ക​ളും നി​ർ​മാ​ർ​ജനം ചെ​യ്യു​ക​യും, ല​ഹ​രി ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാസ്, പ​രി​സ്ഥി​തി ബോ​ധ​വ​ൽ​ക്ക​ര​ണ ക്യാ​മ്പ്, ഇ​ക്കോ ടൂ​റി​സം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി സ്പോ​ട്ട് ക്വി​സ്, റീ​ൽ മേ​ക്കി​ങ് മ​ത്സ​രം എ​ന്നി​വ​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

പ​രി​പാ​ടി​ക​ളി​ൽ താ​ല്പ​ര്യ​മു​ള്ള സ്കൂ​ൾ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വ​ന്ന​താ​ണെ​ന്നു അ​സി​സ്റ്റ​ന്‍റ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ റ്റി. ​എ​സ്. സ​ജു അ​റി​യി​ച്ചു