പ്ലാ​സ്റ്റി​ക് മു​ക്ത പ​രി​സ​രം,രോ​ഗ​ര​ഹി​ത സ​മൂ​ഹം പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച് ഗ​വ.​ടിടിഐ
Friday, July 4, 2025 6:14 AM IST
കൊ​ല്ലം: അ​ന്താ​രാഷ്‌ട്ര പ്ലാ​സ്റ്റി​ക് ബാ​ഗ് ര​ഹി​ത ദി​ന​ത്തി​ൽ പേ​പ്പ​ർ ബാ​ഗ് വി​ത​ര​ണം ചെ​യ്ത് വി​ദ്യാ​ർ​ഥി​ക​ൾ. 'പ്ലാ​സ്റ്റി​ക് മു​ക്ത​പ​രി​സ​രം, രോ​ഗ​ര​ഹി​ത സ​മൂ​ഹം' എ​ന്ന ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ലാ​സ്റ്റി​ക് ബാ​ഗ് വി​രു​ദ്ധ സ​ന്ദേ​ശം ന​ൽ​കു​ന്ന​തി​നാ​യി ഗ​വ.​ടി ടി ​ഐ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ്വ​യം നി​ർ​മി​ച്ച പേ​പ്പ​ർ ബാ​ഗു​ക​ളും പ്ലാ​സ്റ്റി​ക്കി​ന്‍റെ ദൂ​ഷ്യ​ത​യെ ഉ​ദ്ബോ​ധി​പ്പി​ക്കു​ന്ന പ്ല​ക്കാ​ഡു​ക​ളു​മേ​ന്തി​യാ​ണ് സ്കൂ​ളി​ന്‍റെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും, ക​ട​ക​ളി​ലും എ​ത്തി​യ​ത്.

ബാ​ഗ് വി​ത​ര​ണ ഉ​ദ്ഘാ​ട​നം സ​മീ​പ​വാ​സി ജോ​സ് സാ​മു​വ​ൽ ജോ​സ​ഫി​ന് ന​ൽ​കി പ്രി​ൻ​സി​ൽ ഇ.​ടി.​സ​ജി നി​ർ​വ​ഹി​ച്ചു. ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണ് പ്ലാ​സ്റ്റി​ക് ര​ഹി​ത സ​മൂ​ഹ​വും പ​രി​സ്ഥി​തി​യു​മെ​ന്ന് ദി​ന സ​ന്ദേ​ശം ന​ൽ​കി കൊ​ണ്ട് പ്രി​ൻ​സി​പ്പ​ൾ പ​റ​ഞ്ഞു.

പ​രി​പാ​ടി​ക്ക് അ​ധ്യാ​പ​ക​രാ​യ പി.​കെ.​ഷാ​ജി, ജി.​ലെ​നൊ, ഇ.​എം.​അ​ൻ​സ​ർ,എ​ൻ. പ്ര​സീ​ദ, ര​ജി​ൻ ച​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.