സ​നാ​ത​ന ധ​ർ​മം പ​ഠി​ക്കാ​നും പ​ഠി​പ്പി​ക്കാ​നും ത​യാറാ​ക​ണ​ം: അ​മൃ​താ​ന​ന്ദ​മ​യി
Thursday, July 3, 2025 5:37 AM IST
കൊ​ല്ലം: സം​സ്കാ​ര​വും മൂ​ല്യ​ങ്ങ​ളും ഉ​ൾ​കൊ​ള്ളു​ന്ന ഭാ​ര​ത​ത്തി​ന്‍റെ സ​നാ​ത​ന ധ​ർ​മം പ​ഠി​ക്കാ​നും പ​ഠി​പ്പി​ക്കാ​നും ന​മ്മ​ൾ ത​യാറാ​ക​ണ​മെ​ന്ന് അ​മൃ​താ​ന​ന്ദ​മ​യി. സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ ജീ​വി​തം ന​ൽ​കു​ന്ന സ​ന്ദേ​ശം അ​താ​ണെ​ന്നും പ്ര​കൃ​തി എ​ല്ലാ​വ​രു​ടേ​തു​മാ​ണെ​ന്നു ചി​ന്തി​ച്ചാ​ൽ ലോ​ക​ത്ത് സ​മാ​ധാ​നം ഉ​ണ്ടാ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

വി​വേ​കാ​ന​ന്ദ ഇ​ന്റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ഏ​ർ​പ്പെ​ടു​ത്തി​യ വി​വേ​കാ​ന​ന്ദ അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​മൃ​താ​ന​ന്ദ​മ​യി. അ​മൃ​ത​പു​രി ആ​ശ്ര​മം ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​മൃ​താ​ന​ന്ദ​മ​യി പു​ര​സ്ക്കാ​രം ഏ​റ്റു​വാ​ങ്ങി. അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന പൊ​തു​ജ​ന​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​ര​സ്കാ​രം.

വി​വേ​കാ​ന​ന്ദ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ ക​ൺ​വീ​ന​ർ ഗ​ഗ​ൻ മ​ഹോ​ത്ര, മു​ഖ്യ ര​ക്ഷാ​ധി​കാ​രി ര​വി​കു​മാ​ർ അ​യ്യ​ർ എ​ന്നി​വ​രി​ൽ നി​ന്നും ഫ​ല​ക​വും പ്ര​ശ​സ്തി പ​ത്ര​വും ഏ​റ്റു​വാ​ങ്ങി. ഗ​ഗ​ൻ മ​ഹോ​ത്ര, ത​ർ​പ്പ​ൺ ഫൗ​ണ്ടേ​ഷ​ൻ സി​ഇ​ഒ സ​രി​ക പ​ന്ഹാ​ൽ​ക​ർ, സ്വാ​നാ​ഥ് ഫൗ​ണ്ടേ​ഷ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ശ്രേ​യ ഭാ​ര​തീ​യ, ച​ക്ര ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ. ​രാ​ജ​ശേ​ഖ​ര​ൻ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.