പ​ഴ​യേ​രൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക​ തിരു​നാ​ൾ
Thursday, July 3, 2025 5:37 AM IST
പ​ഴ​യേ​രൂ​ർ: പ​ഴ​യേ​രൂ​ർ സെ​ന്‍റ്തോ​മ​സ് പ​ള്ളി​യി​ൽ ന​ട​ന്നു വ​രു​ന്ന ഇ​ട​വ​ക​ത്തി​രു​നാ​ൾ ആ​റി​ന് ന​ട​ക്കു​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ സ​മാ​പി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ശേ​ഷം ഇ​ട​വ​ക ധ്യാ​നം ഫാ. ​ക്രി​സ്റ്റി ച​ക്കാ​നി​ക്കു​ന്നേ​ൽ ന​യി​ച്ചു. ഇ​ന്ന് ദു​ക്റാ​ന തി​രു​നാ​ൾ ദി​ന​ത്തി​ൽ വൈ​കു​ന്നേ​രം 4 .30ന് ​ക​ൽ​ക്കു​രി​ശ് വെ​ഞ്ചി​രി​പ്പ് വി​കാ​രി ഫാ. ​ജോ​ൺ തെ​ക്കേ​ക്ക​ര നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ കൊ​ടി​യേ​റ്റ്. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​മാ​ത്യു ന​ട​യ്ക്ക​ൽ അ​ർ​പ്പി​ക്കും.

തു​ട​ർ​ന്ന് ഇ​ട​വ​ക ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ഫാ. ​ജോ​സ​ഫ് അ​യ്യ​ങ്ക​രി സ​ന്ദേ​ശം ന​ൽ​കും.ഇ​ട​വ​ക​യി​ലെ മ​രി​ച്ച​വ​രു​ടെ​യും ഓ​ർ​മദി​വ​സം നാളെയാണ്. വൈ​കു​ന്നേ​രം നാ​ലി​ന് റം​ശാ പ്രാ​ർ​ഥന, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ഫാ ​.ജോ​സ​ഫ് തൈ​ക്ക​ള ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കും.

തു​ട​ർ​ന്ന് സെമി​ത്തേ​രി സ​ന്ദ​ർ​ശ​നം. അ​ഞ്ചി​ന് വൈ​കു​ന്നേ​രം നാ​ലി​ന് റം​ശാ പ്രാ​ർ​ഥന. ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന സീ​റോ മ​ല​ങ്ക​ര ക്ര​മ​ത്തി​ൽ ഫാ. ​ജോ​ഷ്വാ കൊ​ച്ചു വി​ള​യി​ൽ അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. ഫാ. ​ടോം ക​ന്യാ​കോ​ണി​ലി​ന്‍റ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​യി​ൽ​നി​ന്ന് മ​റ​വ​ഞ്ചി​റ വ​ഴി തോ​ട്ടം​മു​ക്ക് കു​രി​ശ​ടി ചു​റ്റി പ​ള്ളി​യി​ലേ​ക്ക് പോകും.

തി​രു​നാ​ൾ സ​മാ​പ​ന ദി​ന​മാ​യ ആ​റി​ന് രാ​വി​ലെ 9.30ന് ന​ട​ക്കു​ന്ന പ്ര​ഭാ​ത പ്രാ​ർ​ഥന​ക്ക് ശേ​ഷം ഫാ. ​ജോ​ജി മ​ര​ങ്ങാ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ -റാ​സ​ക്കു​ർ​ബാ​ന ന​ട​ക്കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച വ​സ്തു​ക്ക​ളു​ടെ ലേ​ലം, കൊ​ടി​യി​റ​ക്ക്‌ എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.