കുമ്മിളിൽ ക​ഞ്ചാ​വു​മാ​യി യുവാവ് പി​ടി​യി​ൽ
Thursday, July 3, 2025 5:52 AM IST
ച​ട​യ​മം​ഗ​ലം: കു​മ്മി​ളി​ൽ ക​ഞ്ചാ​വു മാ​യി പ്ര​തി പി​ടി​യി​ൽ .ക​ട​യ്ക്ക​ൽ മാ​ർ​ക്ക​റ്റി​ന് സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 1.451 കി​ലോ​ഗം ക​ഞ്ചാ​വ് കൈ​വ​ശം വെ​ച്ച കു​റ്റ​ത്തി​ന് മ​ങ്കാ​ട് സ​ച്ചി​ൻ നി​വാ​സി​ൽ സ​ച്ചി​നെ (31) ​അ​റ​സ്റ്റ് ചെ​യ്തു.

മാ​ർ​ക്ക​റ്റി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ കു​റ​ച്ച്നാ​ളു​ക​ളാ​യി സ​ന്ധ്യ സ​മ​യ​ങ്ങ​ളി​ൽ പ്ര​തി​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ക​ഞ്ചാ​വ് ക​ച്ച​വ​ട​വും ല​ഹ​രി വ​സ്തു​ക്ക​ളു​ടെ കൈ​മാ​റ്റ​വും വി​ല്പ​ന​യും ന​ട​ക്കു​ന്നു​ണ്ടെ​ന്ന്‌ എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജേ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത് .

അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ക​ഞ്ചാ​വ് എ​ത്തി​ച്ച് ചെ​റു പൊ​തി​ക​ളി​ലാ​ക്കി വി​ൽ​ക്കു​ന്ന താ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി .സം​ഘ​ത്തി​ലു​ള്ള മ​റ്റു​ള്ള​വ​രെ പ​റ്റി​യും എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട് .വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ക​ൾ ഉ​ണ്ടാ​കും.

പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ​മാ​രാ​യ സ​നി​ൽ​കു​മാ​ർ, ബി​നേ​ഷ്,സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സ​ബീ​ർ, ബി​ൻ​സാ​ഗ​ർ, ശ്രേ​യ​സ് ഉ​മേ​ഷ്, നി​ഷാ​ന്ത്, ജെ.​ആ​ർ.സാ​ബു, ലി​ജി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.