വാ​ഹ​നാ​പ​ക​ട​ക്കേ​സി​ല്‍ വ്യാ​ജ തെ​ളി​വ് ന​ല്‍​കി അ​ഭി​ഭാ​ഷ​ക​യും ഗു​മ​സ്ത​നു​മു​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍​ക്കെ​തി​രേ കേ​സ്; മൂ​ന്ന് പേ​ര്‍ അ​റ​സ്റ്റി​ല്‍
Friday, July 4, 2025 6:22 AM IST
കൊ​ല്ലം: വാ​ഹ​നാ​പ​ക​ട​ക്കേ​സി​ല്‍ പോ​ലീ​സി​നെ ക​ബ​ളി​പ്പി​ച്ച് വ്യാ​ജ​തെ​ളി​വ് ന​ല്‍​കി​യ മൂ​ന്ന് പേ​രെ കൊ​ല്ലം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഭി​ഭാ​ഷ​ക​യും ഗു​മ​സ്ത​നും ഉ​ള്‍​പ്പെ​ടെ അ​ഞ്ചു​പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

2025 മെ​യ് 22-ന് ​ഉ​ച്ച​യ്ക്ക് കൊ​ല്ലം ക​ട​പ്പാ​ക്ക​ട സ്പോ​ര്‍​ട്സ് ക്ല​ബി​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഷെ​ര്‍​ന സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ല്‍ ഇ​ടി​ച്ച​ത് മ​റ്റൊ​രു വാ​ഹ​ന​മാ​ണെ​ന്ന് കാ​ണി​ച്ച് ഇ​ന്‍​ഷു​റ​ന്‍​സ് തു​ക ത​ട്ടി​യെ​ടു​ക്കു​ന്ന​തി​നാ​യി ഇ​വ​ര്‍ പോ​ലീ​സി​ന് വ്യാ​ജ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍, പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​ത് വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യും, വ്യാ​ജ​തെ​ളി​വ് ന​ല്‍​കി​യ സം​ഘ​ത്തി​നെ​തി​രെ കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ ഷെ​ര്‍​ന, അ​ജി​ത്ത്, വി​നോ​ദ് എ​ന്നി​വ​രെ നോ​ട്ടീ​സ് ന​ല്‍​കി വി​ട്ട​യ​ച്ചു. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. .