ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ ആറിന് തുടങ്ങും
അഞ്ചല്‍ : ഏരൂര്‍ ഭാരതീപുരത്തെ തുമ്പോട് സെന്റ് കുറിയാക്കോസ് ഓര്‍ത്തഡോക്സ് ഇടവക ശതാബ്ദി നിറവില്‍. ശതാബ്ദിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ആറിന് തുടക്കമാകും.
ആരിന് രാവിലെ വിശുദ്ധ കുര്‍ബാനയോടെയാകും ആഘോഷങ്ങള്‍ക്ക് തുടക്കമാവുക. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രോപ്പൊലീത്ത കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും. തുടര്‍ന്നു പുതുതായി നിര്‍മിച്ച ധ്യാന മുറിയുടെ ഉദ്ഘാടനം നടക്കും.
ഈവര്‍ഷത്തെ ഇടവക പെരുന്നാള്‍ കൊടിയേറ്റിന് ശേഷം നടക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ ഇടവക വികാരി ഫാ : ഗീവര്‍ഗീസ് പള്ളിവാതുക്കല്‍ അധ്യക്ഷത വഹിക്കും. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രോപ്പൊലീത്ത ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.
എന്‍.കെ. പ്രേമചന്ദ്രന് എംപി മുഖ്യപ്രഭാഷണവും, പി.എസ്. സുപാല്‍ എംഎല്‍എ ശതാബ്ദി ഗാനപ്രകാശനവും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. ട്രസ്റ്റി പി.ടി. കൊച്ചുമ്മച്ചന്‍, പെരുന്നാള്‍ കണ്‍വീനര്‍ റെജി എബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീന കൊച്ചുമ്മച്ചന്‍, ജോസഫ്, ഫാ. ജോഷ്വ കൊച്ചുവിളയില്‍, സ്വാമി നിത്യാനന്ദ ഭാരതി, ശിഹാബുദ്ദീന് മദനി, ബിജി എം രാജു, രാധാകൃഷ്ണന്, മുരളീധരന് എന്നിവര്‍ പ്രസംഗിക്കും.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച കുട്ടികളെ ചടങ്ങില്‍ ആദരിക്കും. പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് 15 നു സമാപനം കുറിക്കുമെന്നും ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 12 മാസം 12 പദ്ധതികള്‍ നടപ്പിലാക്കുമെന്നും ഇടവക വികാരി ഫാ. ഗീവര്‍ഗീസ് പള്ളിവാതുക്കല്‍, ട്രസ്റ്റി പി.ടി. കൊച്ചുമ്മച്ചന്‍,
സെക്രട്ടറി റോയ്തോമസ്, പെരുന്നാള്‍ കണ്‍വീനര്‍ റെജി എബ്രഹാം, കെ.കെ. റോയ് മോന്, ഒ.എം. ചാക്കോ എന്നിവര്‍ അഞ്ചലില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.