ഷാ​ജി എ​ൻ. ക​രു​ൺ അ​നു​സ്മ​ര​ണം
Thursday, July 3, 2025 5:52 AM IST
കു​ണ്ട​റ: പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘം കു​ണ്ട​റ ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​നി​മാ സം​വി​ധാ​യ​ക​ൻ ഷാ​ജി എ​ൻ ക​രു​ണി​നെ അ​നു​സ്മ​രി​ച്ചു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് സു​ശീ​ല ടീ​ച്ച​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സി​നി​മ നി​രൂ​പ​ക​നും നാ​ട​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ആ​ർ ശ്രീ​രാ​ജ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡി ​.സി​ന്ധു രാ​ജ് ,ക​വി പെ​രു​മ്പു​ഴ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള ,മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ആ​ർ. തു​ള​സി ,ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി ​.പി .ജോ​സ​ഫ് എ​ന്നി​വ​ർ പ്രസംഗിച്ചു. തു​ട​ർ​ന്ന് പി​റ​വി എ​ന്ന സി​നി​മ​യു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു.