ഡോക്ട​ർമാ​ർ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തീ​ക്ഷ : ബി​ഷ​പ് ഡോ.പോ​ൾ ആ​ന്‍റണി മു​ല്ല​ശേരി
Thursday, July 3, 2025 5:52 AM IST
കൊ​ല്ലം : ഡോ​ക്ട​ർ​മാ​ർ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യാ​ണ്. അ​വ​രു​ടെ സ​മ​ർ​പ്പി​ത സേ​വ​നം പ്ര​ശം​സ​നീ​യ​മാ​ണ്. സ്നേ​ഹ​വും ക​രു​ണ​യും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല എ​ന്നു​ള്ള​താ​ണ് സേ​വ​ന​ങ്ങ​ളി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും ബി​ഷ​പ് പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി പ​റ​ഞ്ഞു. ബെ​ൻ​സി​ഗ​ർ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ടേ​ഴ്സ് ദി​നാ​ച​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .
രോ​ഗി​ക​ൾ​ക്ക്, രോ​ഗാ​വ​സ്ഥ​യി​ൽ ന​ൽ​കു​ന്ന സാ​ന്ത്വ​ന​വും ക​രു​ത​ലും സൗ​ഖ്യ​ത്തി​ൻെ​റ ക​ര സ്പ​ർ​ശ​ന​വും മ​രു​ന്നു​ക​ൾ​ക്ക് ഉ​പ​രി​യാ​യ സൗ​ഖ്യ​ത്തി​നും കാ​ര​ണ​മാ​കു​ന്നു എ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. ജീ​വ​ന് തു​ടി​പ്പേ​കു​ന്ന​വ​രാ​ണ് ഞ​ങ്ങ​ളു​ടെ ഡോ​ക്ട​ർ​മാ​ർ എ​ന്ന സ​ന്ദേ​ശ​ത്തോ​ടു​കൂ​ടി​യാ​ണ്” ഈ ​വ​ർ​ഷം ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രെ ആ​ദ​രി​ച്ച​ത്. ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഓ​രോ ഡോ​ക്ട​റെ​യും നേ​രി​ൽ ക​ണ്ട് ആ​ശം​സ​ക​ളും സ​മ്മാ​ന​പ്പൊ​തി​ക​ളും കൈ​മാ​റി .

ഓ​രോ ഡോ​ക്ട​ർ​മാ​രും ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ തു​ടി​ക്കു​ന്ന ഹൃ​ദ​യം ആ​ണെ​ന്നും ആ​യു​സി​നും മ​നു​ഷ്യ​ജീ​വ​ന്‍റെ നി​ല​നി​ൽ​പ്പി​നു​വേ​ണ്ടി സേ​വ​നം ചെ​യ്യു​ന്ന​തി​നാ​ൽ അ​വ​രെ ദൈ​വ തു​ല്യ​രാ​യി കാ​ണേ​ണ്ട​താ​ണെ​ന്നും ഡ​യ​റ​ക്ട​ർ ജോ​സ​ഫ് ജോ​ൺ ആ​മു​ഖ പ്ര​ഭാ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.കൊ​ല്ലം ഡി​എം​ഒ ഡോ. ​എം.​എ​സ് .അ​നു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​രോ​ഗ്യ​രം​ഗ​ത്ത് നേ​രി​ടേ​ണ്ടി​വ​രു​ന്ന പ്ര​തി​സ​ന്ധി​ക​ൾ ത​ര​ണം ചെ​യ്യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ഡോ.​അ​നു പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി ബെ​ൻ​സി​ഗ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ മി​ക​വു​റ്റ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ളും ന​ൽ​കി. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ജീ​ന മേ​രി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ടി.​ജ​യിം​സ് , ന​ഴ്‌​സിം​ഗ് സൂ​പ്ര​ണ്ട് സി​സ്റ്റ​ർ സി​ർ​ള​മേ​രി, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​ജി. മോ​ഹ​ൻ, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​ബെ​ന്നി ക്ളീ​റ്റ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​നെ ഗം​ഭീ​ര​മാ​ക്കി.