കൊട്ടാരക്കരയിലെ ഐ​ടി കാ​മ്പ​സ് മു​ഖ്യ​മ​ന്ത്രി ഇന്ന് നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും
Wednesday, July 2, 2025 6:32 AM IST
കൊ​ല്ലം: പ്രാ​ദേ​ശി​ക​ത​ല​ത്തി​ല്‍ യു​വ​ത​യു​ടെ തൊ​ഴി​ല്‍​നൈ​പു​ണ്യം, അ​വ​സ​രം ല​ക്ഷ്യ​മാ​ക്കി സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കു​ന്നു.​രാ​ജ്യാ​ന്ത​ര ഐടി ക​മ്പ​നി​യാ​യ സോ​ഹോ കോ​ര്‍​പറേ​ഷ െ ന്‍റ ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ ഐടി കാ​മ്പ​സ് കൊ​ട്ടാ​ര​ക്ക​ര നെ​ടു​വ​ത്തൂ​രി​ല്‍ തു​ട​ങ്ങു​ക​യാ​ണ്. ന​വ​കാ​ല തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​ള്ള മ​ന്ത്രി കെ. ​എ​ന്‍. ബാ​ല​ഗോ​പാ​ലി െ െ ന്‍റ ല​ക്ഷ്യ​ത്തി െന്‍റ തു​ട​ര്‍​ച്ച​യാ​ണ് പു​തു​സം​രം​ഭ​വും.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി കെ.എ​ന്‍.ബാ​ല​ഗോ​പാ​ല്‍ അ​ധ്യ​ക്ഷ​നാ​കും.​ഒ​ന്ന​ര വ​ര്‍​ഷം മു​ന്‍​പ് കൊ​ട്ടാ​ര​ക്ക​ര ഐഎ​ച്ച്ആ​ര്‍ഡി ​കാമ്പ​സി​ല്‍ സ്റ്റാ​ര്‍​ട്ട് അ​പ് മി​ഷന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്ഥാ​പി​ച്ച ആ​ര്‍ ആൻഡ് ​ഡി കേ​ന്ദ്ര​ത്തിന്‍റെ തു​ട​ര്‍​ച്ച​യാ​ണ് പു​തി​യ സ്ഥാ​പ​ന​വും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 250 പേ​ര്‍​ക്ക് ജോ​ലി ല​ഭ്യ​മാ​ക്കും.
വ​ന്‍​ന​ഗ​ര​ങ്ങ​ള്‍ കൂ​ടാ​തെ ഗ്രാ​മ-​ചെ​റു പ​ട്ട​ണ​ങ്ങ​ളി​ലെ തൊ​ഴി​ല്‍​നൈ​പു​ണ്യ​മു​ള്ള​വ​രു​ടെ സേ​വ​നം ഐ ​ടി മേ​ഖ​ല​യി​ല്‍ ഉ​റ​പ്പാ​ക്കാ​ന്‍ ക​ഴി​യു​ന്ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ക​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍.

റോ​ബോ​ട്ടി​ക്‌​സ്, നി​ര്‍​മി​ത ബു​ദ്ധി മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പു​തു സം​രം​ഭ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം. പ​രി​പാ​ടി​യി​ല്‍ കേ​ര​ള സ്റ്റാ​ര്‍​ട്ട് അ​പ് മി​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ ക​മ്പ​നി​ക​ളു​മാ​യി ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി െ ന്‍റ പ്ര​ഖ്യാ​പ​ന​വും ധാ​ര​ണാ​പ​ത്രം കൈ​മാ​റ​ലും ന​ട​ക്കും. കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എംപി, ഐഎ​സ്ആ​ര്‍​ഒ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​എ​സ്. സോ​മ​നാ​ഥ്,

ഐ​ടി സെ​ക്ര​ട്ട​റി ശ്രീ​റാം സാം​ബ​ശി​വ​റാ​വു, കേ​ര​ള സ്റ്റാ​ര്‍​ട്ട് അ​പ് മി​ഷ​ന്‍ സി.​ഇ.​ഒ അ​നൂ​പ് അം​ബി​ക, സോ​ഹോ കോ​ര്‍​പ​റേ​ഷ​ന്‍ സി.​ഇ.​ഒ ശൈ​ലേ​ഷ് കു​മാ​ര്‍ ധാ​വേ, ആ​ര്‍ ആ​ന്‍ഡ് ഡി സെ​ന്‍റ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ റി​സ​ര്‍​ച്ച​ര്‍ ഡോ. ​ജ​യ​രാ​ജ് പോ​രൂ​ര്‍, സ​ഹ സ്ഥാ​പ​ക​രാ​യ ശ്രീ​ധ​ര്‍ വെ​മ്പു, ടോ​ണി ജി. ​തോ​മ​സ്, പ്രോ​ഗ്രാം മാ​നേ​ജ​ര്‍ മ​ഹേ​ഷ് ബാ​ല, കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​മേ​നോ​ന്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​ര്‍ പ​ങ്കെ​ടു​ക്കും.