എസ്എഫ്ഐയുടെ നേതൃത്വത്തില്‍ അഭിമന്യു രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
Thursday, July 3, 2025 5:37 AM IST
അ​ഞ്ച​ല്‍ : എ​ര്‍​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോള​ജി​ല്‍ കൊ​ല​ചെ​യ്യ​പ്പെ​ട്ട എ​സ്എഫ്​ഐ നേ​താ​വ് അ​ഭി​മ​ന്യു​വി​ന്‍റെ ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. എ​സ്എ​ഫ്ഐ അ​ഞ്ച​ല്‍ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട രാ​ത്രി 12 ന് അ​ഞ്ച​ല്‍ ആ​ര്‍ഒ ജം​ഗ്ഷ​നി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. എ​സ്എ​ഫ്ഐ മു​ൻ ജി​ല്ല പ്ര​സി​ഡ​ന്‍റും സി​പി​എം അ​ല​യ​മ​ണ്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി​ സെ​ക്ര​ട്ട​റി​യു​മാ​യ എ.​ആ​ര്‍. അ​സീം വ​ര്‍​ഗീ​യ​ത​യ്ക്കെ​തി​രെ ബാ​ന​ര്‍ എ​ഴു​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

തു​ട​ര്‍​ന്നു പ്ര​വ​ര്‍​ത്ത​ക​ര്‍ ജ്വാ​ല തെ​ളി​യി​ച്ചു. എ​സ്എ​ഫ്ഐ അ​ഞ്ച​ൽ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് അ​തു​ൽ അ​ധ്യ​ക്ഷ​നായ ച​ട​ങ്ങി​ൽ എ​സ്എ​ഫ്ഐ ഏ​രി​യ സെ​ക്ര​ട്ട​റി ബു​ഹാ​രി, ഡി​വൈ​എ​ഫ്ഐ ബ്ലോ​ക്ക്‌ സെ​ക്ര​ട്ട​റി ഷൈ​ൻ ബാ​ബു, പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം രാം ​രാ​ജ്, അ​ക്ഷ​യ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.