‘ക​ണ​ക്‌ട് ’കു​ണ്ട​റ എംഎ​ൽഎ ​ മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം
Wednesday, July 2, 2025 6:11 AM IST
കു​ണ്ട​റ : പി.​സി.വി​ഷ്ണു​നാ​ഥ് എംഎ​ൽഎ ​എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള ‘ക​ണ​ക്‌ട്’കു​ണ്ട​റ എംഎ​ൽഎ ​മെ​റി​റ്റ് അ​വാ​ർ​ഡ്' ച​ല​ച്ചി​ത്ര താ​ര​വും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ബി​ബി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ള​വ​ന പ​വി​ത്രം ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി.

കു​ണ്ട​റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ പ​ത്ത്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ കേ​ര​ള സി​ല​ബ​സി​ൽ ഫു​ൾ എ ​പ്ല​സും സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സി​ല​ബ​സു​ക​ളി​ൽ 95 ശ​ത​മാ​ന​വും അ​തി​നു മു​ക​ളി​ലും മാ​ർ​ക്ക് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് അ​വാ​ർഡി​ന് പ​രി​ഗ​ണി​ച്ച​ത്.